റായ്പുർ: കർണാടകയിലെ ബിജെപി സർക്കാരിനെ ബജ്റംഗ്ബലി ഗദ കൊണ്ട് അടിച്ച് താഴെയിട്ടെന്ന് ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ.
പ്രതീക്ഷിച്ച വിജയമാണ് കോൺഗ്രസ് നേടിയതെന്നും സ്വന്തം പേരുയർത്തി പ്രചരണം നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാജയമാണിതെന്നും ഭാഗൽ പ്രസ്താവിച്ചു. ബജ്റംഗ്ബലി ആർക്കൊപ്പമാണെന്ന് ഇപ്പോൾ വ്യക്തമായെന്നും അഴിമതിക്കറ നിറഞ്ഞ സർക്കാരിനെ ബജ്റംഗി ഗദ കൊണ്ട് വീഴ്ത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.