ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ചിക്കമഗളൂരു മണ്ഡലത്തിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും മുഖ്യമന്ത്രി സ്ഥാനമോഹിയുമായ സി.ടി. രവി പിന്നിട്ട് നിൽക്കുന്നു.
ബിജെപിയിൽ നിന്ന് കൂടുമാറിയെത്തിയ കോൺഗ്രസ് സ്ഥാനാർഥി എച്ച്.ഡി. തമ്മയ്യ 1,900 വോട്ടുകൾക്കാണ് മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്.
പരമ്പരാഗത കോൺഗ്രസ് കോട്ടയായ ചിക്കമഗളൂരുവിൽ 2004 മുതൽ ബിജെപി ശക്തമായ മുന്നേറ്റം നടത്തിയിരുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ദിര ഗാന്ധിയെ ലോക്സഭയിലേക്ക് തിരിച്ചെത്തിച്ച ചിക്കമഗളൂരു ലോക്സഭാ മണ്ഡലത്തിന് കീഴിലുള്ള നിയമസഭാ മണ്ഡലത്തിൽ 26,314 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 2018-ൽ രവി ജയിച്ചത്.