+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പാ​ക്കി​സ്ഥാ​ൻ മോ​ചി​പ്പി​ച്ചു

ന്യൂ​ഡ​ൽ​ഹി: മത്സ്യ‌ബന്ധനത്തിനിടെ അ​ന്താ​രാ​ഷ്ട്ര സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ച​തി​ന് പാ​ക്കി​സ്ഥാ​ൻ പി​ടി​കൂ​ടി ജ​യി​ലി​ല​ട​ച്ച 198 ഇ​ന്ത്യ​ക്കാ​രെ മോ​ചി​പ്പി​ച്ചു. അ​ട്ടാ​രി​വാ​ഗാ അ​തി​ർ​ത്തി​യി​ൽ
സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പാ​ക്കി​സ്ഥാ​ൻ മോ​ചി​പ്പി​ച്ചു
ന്യൂ​ഡ​ൽ​ഹി: മത്സ്യ‌ബന്ധനത്തിനിടെ അ​ന്താ​രാ​ഷ്ട്ര സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ച​തി​ന് പാ​ക്കി​സ്ഥാ​ൻ പി​ടി​കൂ​ടി ജ​യി​ലി​ല​ട​ച്ച 198 ഇ​ന്ത്യ​ക്കാ​രെ മോ​ചി​പ്പി​ച്ചു. അ​ട്ടാ​രി-​വാ​ഗാ അ​തി​ർ​ത്തി​യി​ൽ വ​ച്ചാ​ണ് ഇ​വ​രെ ഇ​ന്ത്യ​യ്ക്ക് കൈ​മാ​റി​യ​ത്.

മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ലാ​ണ് ഇ​വ​ർ അ​ന്താ​രാ​ഷ്ട്ര സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ച​ത്. തു​ട​ർ​ന്ന് പാ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി​യ ഇ​വ​രെ കു​റ്റ​ക്കാ​രെ​ന്ന് വി​ധി​ച്ച് ജ​യി​ലി​ല​ട​യ്ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, ക​ട​ലി​ലെ അ​തി​ർ​ത്തി​യെ​ക്കു​റി​ച്ച് ബോ​ധ്യ​മി​ല്ലെ​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ‍​യു​ന്ന​ത്. അ​തി​ർ​ത്തി അ​റി​യാ​ൻ അ​ട​യാ​ള​മോ മ​റ്റ് ഒ​രു​മാ​ർ​ഗ​വു​മി​ല്ലെ​ന്നും അ​വ​ർ പ​റ​യു​ന്നു.

പാ​ക്കി​സ്ഥാ​നി​ലെ ജ​യി​ലി​ൽ ഇ​ന്ത്യ​ക്കാ​രാ​യ ആ​റ് പേ​ർ ഇ​നി​യും ക​ഴി​യു​ന്നു​ണ്ടെ​ന്നും ഇ​വ​രെ പു​റ​ത്തി​റ​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പ​ട​ണ​മെ​ന്നും മോ​ചി​ത​രാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ൽ ഒ​രാ​ൾ അ​ഭ്യ​ർ​ഥി​ച്ചു.

ഇ​ന്ത്യ‌​യി​ലെ​യും പാ​കി​സ്ഥാ​നി​ലെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​റ​ബി​ക്ക​ട​ലി​ലെ അ​ന്താ​രാ​ഷ്ട്ര സ​മു​ദ്രാ​തി​ർ​ത്തി അ​ബ​ദ്ധ​ത്തി​ൽ മ​റി​ക​ട​ക്കു​ന്ന​ത് പ​തി​വാ​ണ്. എ​ന്നാ​ൽ, ഇ​വ​രെ ഉ​ട​ൻ​ത​ന്നെ അ​താ​ത് രാ​ജ്യ​ങ്ങ​ളി​ലെ സു​ര​ക്ഷാ​ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല​ട​യ്ക്കു​ക​യും ചെ​യ്യും.
More in Latest News :