+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക ന​ഴ്സ​സ് ദി​ന​ത്തി​ൽ നി​റ​ഞ്ഞ് നി​ൽ​ക്കു​ന്ന​ത് വ​ന്ദ​ന: മ​ന്ത്രി വീ​ണാ ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം: ആ​ർ​ദ്ര​ത​യോ​ടെ രോ​ഗി​യെ പ​രി​ച​രി​ക്കാ​നെ​ത്തി​യ ഡോ​ക്ട​ർ വ​ന്ദ​ന​യു​ടെ വേ​ർ​പാ​ടി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ ന​ഴ്സ​സ് ദി​നം സ​ന്തോ​ഷ​ക​ര​മാ​യി ആ​ച​രി​ക്കാ​നാ​വി​ല്ലെ​ന്ന് ആ​രോ​ഗ്യ
ലോ​ക ന​ഴ്സ​സ് ദി​ന​ത്തി​ൽ നി​റ​ഞ്ഞ് നി​ൽ​ക്കു​ന്ന​ത് വ​ന്ദ​ന: മ​ന്ത്രി വീ​ണാ ജോ​ർ​ജ്
തി​രു​വ​ന​ന്ത​പു​രം: ആ​ർ​ദ്ര​ത​യോ​ടെ രോ​ഗി​യെ പ​രി​ച​രി​ക്കാ​നെ​ത്തി​യ ഡോ​ക്ട​ർ വ​ന്ദ​ന​യു​ടെ വേ​ർ​പാ​ടി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ ന​ഴ്സ​സ് ദി​നം സ​ന്തോ​ഷ​ക​ര​മാ​യി ആ​ച​രി​ക്കാ​നാ​വി​ല്ലെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്. പ​ഠ​ന​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ടം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി പു​തി​യ സ്വ​പ്ന​ങ്ങ​ൾ ക​ണ്ട​യാ​ളാ​ണ് ഡോ. ​വ​ന്ദ​ന​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ള്ള രോ​ഗി​ക​ളെ സ്വ​ന്തം കൈ​യി​ൽ നി​ന്നും പൈ​സ എ​ടു​ത്തു കൊ​ടു​ത്ത് സ​ഹാ​യി​ച്ച ഒ​രു ഡോ​ക്ട​ർ കൂ​ടി​യാ​യി​രു​ന്നു വ​ന്ദ​ന. ആ ​മ​ക​ളു​ടെ വേ​ർ​പാ​ടി​ന് മു​ന്നി​ൽ ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത​ല ന​ഴ്സ​സ് ദി​നാ​ച​ര​ണം തി​രു​വ​ന​ന്ത​പു​രം എ​കെ​ജി ഹാ​ളി​ൽ നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ മ​നോ​വീ​ര്യം ത​ക​ർ​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ളെ പൊ​തു സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി ചെ​റു​ക്ക​ണം. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് വി​വി​ധ സം​ഘ​ട​ന​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്ത് നി​യ​മ​ഭേ​ദ​ഗ​തി​ക്ക് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്.

കു​റ്റ​കൃ​ത്യം ചെ​യ്ത​വ​ർ ശി​ക്ഷി​ക്ക​പ്പെ​ടാ​തെ പോ​കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കി പ​ര​മാ​വ​ധി ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഓ​ർ​ഡി​ന​ൻ​സ് അ​ടി​യ​ന്ത​ര​മാ​യി പു​റ​ത്തി​റ​ക്കും. സ​മ​യ​ബ​ന്ധി​ത​മാ​യി ചി​കി​ത്സ ല​ഭ്യ​മാ​ക്കി, ജീ​വ​ൻ ര​ക്ഷി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ പെ​രു​മാ​റു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
More in Latest News :