തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഏപ്രില്‍ മാസത്തെ ശമ്പളത്തിനായി സര്‍ക്കാര്‍ പണം അനുവദിച്ചു. രണ്ടാംഗഡു ശമ്പളത്തിനായി 30 കോടി രൂപയാണ് അനുവദിച്ചത്. മുഴുവന്‍ ശമ്പളവും അനുവദിക്കാത്തതില്‍ ജീവനക്കാര്‍ പ്രതിഷേധത്തിലായിരുന്നു.
അഞ്ചാം തീയതി ശമ്പളം നല്‍കുമെന്നാണ് മുഖ്യമന്ത്രി യൂണിയനുകളെ അറിയിച്ചിരുന്നത്. അതിനായി 50 കോടി വേണമെന്ന് കെഎസ്ആര്‍ടിസി മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നു. മുഴുവന്‍ ശമ്പളവും ലഭിക്കാത്തതിനാല്‍ യൂണിയനുകള്‍ സമരത്തിലാണ്.