+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​എ​ഫ്സി കപ്പ്: ഇ​ന്ത്യ​ക്കു ക​ടു​പ്പം

ദോ​ഹ: 2023 എ​എ​ഫ്സി ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബോ​ളി​ൽ ഇ​ന്ത്യ വി​ഷ​മം​പി​ടി​ച്ച ഗ്രൂ​പ്പി​ൽ. ഗ്രൂ​പ്പ് ബി​യി​ൽ ഓ​സ്ട്രേ​ലി​യ, ഉ​സ്ബ​ക്കി​സ്ഥാ​ൻ, സി​റി​യ എ​ന്നീ ടീ​മു​ക​ൾ​ക്കൊ​പ്പ​മാ​ണ് ഇ​ന്ത്യ. വ്യാഴാഴ്
എ​എ​ഫ്സി കപ്പ്: ഇ​ന്ത്യ​ക്കു ക​ടു​പ്പം
ദോ​ഹ: 2023 എ​എ​ഫ്സി ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബോ​ളി​ൽ ഇ​ന്ത്യ വി​ഷ​മം​പി​ടി​ച്ച ഗ്രൂ​പ്പി​ൽ. ഗ്രൂ​പ്പ് ബി​യി​ൽ ഓ​സ്ട്രേ​ലി​യ, ഉ​സ്ബ​ക്കി​സ്ഥാ​ൻ, സി​റി​യ എ​ന്നീ ടീ​മു​ക​ൾ​ക്കൊ​പ്പ​മാ​ണ് ഇ​ന്ത്യ. വ്യാഴാഴ്ച ദോ​ഹ​യി​ലാ​യി​രു​ന്നു ഗ്രൂ​പ്പ് ന​റു​ക്കെ​ടു​പ്പ്.

എ​എ​ഫ്സി ക​പ്പി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം സീ​സ​ണി​ലാ​ണ് ഇ​ന്ത്യ ക​ളി​ക്കു​ന്ന​ത്. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ തു​ട​ർ​ച്ച​യാ​യ ര​ണ്ട് എ​ഡി​ഷ​നി​ൽ എ​എ​ഫ്സി ക​പ്പ് ക​ളി​ക്കു​ന്ന​ത്. ഫി​ഫ റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ​യേ​ക്കാ​ൾ (101) മു​ന്നി​ലാ​ണ് ഓ​സ്ട്രേ​ലി​യ (29), ഉ​സ്ബ​ക്കി​സ്ഥാ​ൻ (74), സി​റി​യ (90) ടീ​മു​ക​ൾ.

എ​എ​ഫ്സി ഏ​ഷ്യ​ൻ ക​പ്പ് ഫൈ​ന​ൽ റൗ​ണ്ടിൽ ​ഇ​ന്ത്യ അ​ഞ്ചാം ത​വ​ണ​യാ​ണ് എ​ത്തു​ന്ന​ത്.
More in Latest News :