+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ഐ​എ​ഫ്എ​ഫ് മു​ൻ‌ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ആ​ർ. ഖ​ലീ​ൽ അ​ന്ത​രി​ച്ചു

ബം​ഗ​ളൂ​രു: ഓ​ൾ ഇ​ന്ത്യ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ (എ​ഐ​എ​ഫ്എ​ഫ്) മു​ൻ‌ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ആ​ർ. ഖ​ലീ​ൽ (91) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച രാ​വി​ലെ സ്വ​ന്തം
എ​ഐ​എ​ഫ്എ​ഫ് മു​ൻ‌ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ആ​ർ. ഖ​ലീ​ൽ അ​ന്ത​രി​ച്ചു
ബം​ഗ​ളൂ​രു: ഓ​ൾ ഇ​ന്ത്യ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ (എ​ഐ​എ​ഫ്എ​ഫ്) മു​ൻ‌ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ആ​ർ. ഖ​ലീ​ൽ (91) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച രാ​വി​ലെ സ്വ​ന്തം വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം.

എ​ഐ​എ​ഫ്എ​ഫ് ട്ര​ഷ​റ​ർ, എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ലും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ക​ർ‌​ണാ​ട​ക ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ (കെ​എ​സ്എ​ഫ്എ) മു​ൻ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ്.

ഏ​ക​ദേ​ശം ആ​റ് പ​തി​റ്റാ​ണ്ടു​ക​ളാ​യി ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ന്‍റെ ശ​ക്ത​മാ​യ മു​ഖ​മാ​യി​രു​ന്ന ആ​ളാ​യി​രു​ന്നു ഖ​ലീ​ൽ. ഏ​ഷ്യ​ൻ ഫു​ട്ബോ​ൾ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളി​ലും അദ്ദേഹം അം​ഗ​മാ​യി​രു​ന്നു.

2018 വ​രെ 28 വ​ർ​ഷ​ക്കാ​ലം കെ​എ​സ്എ​ഫ്എ​യു​ടെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ഫു​ട്ബോ​ൾ ക​ളി​ക്കാ​ര​ൻ കൂ​ടി​യാ​യി​രു​ന്നു അദ്ദേഹം ബം​ഗ​ളൂ​രു​വി​ലെ പ​ര​മ്പ​രാ​ഗ​ത ക്ല​ബ്ബു​ക​ളി​ലൊ​ന്നാ​യ ജ​വ​ഹ​ർ യൂ​ണി​യ​ൻ എ​ഫ്‌​സി​യു​ടെ താ​ര​മാ​യി​രു​ന്നു.
More in Latest News :