മലപ്പുറം : താനൂരിൽ ബോട്ട് ദുരന്തം നടന്ന സ്ഥലം മനുഷ്യാവകാശ കമ്മീഷൻ ഇന്നു സന്ദർശിക്കും. കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ഇന്നു രാവിലെ 10.30 ന് താനൂരിലെത്തും.
സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. മത്സ്യബന്ധന ബോട്ട് ഉല്ലാസബോട്ടായി രൂപമാറ്റം വരുത്തി അനധികൃതമായി പെർമിറ്റ് നേടിയത് ഉൾപ്പെടെ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചകളുണ്ടായതായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്.
മലപ്പുറം ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ആലപ്പുഴ ചീഫ് പോർട്ട് സർവേയർ എന്നിവർ 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.