+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ന​ഗ്‌​ന​ത കാ​ണാ​ന്‍ ക​ഴി​യു​ന്ന ക​ണ്ണ​ട'; ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​ച്ച പ്ര​തി​ക​ള്‍ പി​ടി​യി​ല്‍

ചെ​ന്നൈ: അ​പൂ​ര്‍​വ ക​ണ്ണാ​ടി​യും പു​രാ​വ​സ്തു​ക്ക​ളും ന​ല്‍​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ മ​ല​യാ​ളി​ ഉ​ള്‍​പ്പെ​ട്ട സം​ഘം ചെ​ന്നൈ​യി​ല്‍ പി​ടി​യി​ല്‍. ബം​ഗ​ളൂ​
ചെ​ന്നൈ: അ​പൂ​ര്‍​വ ക​ണ്ണാ​ടി​യും പു​രാ​വ​സ്തു​ക്ക​ളും ന​ല്‍​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ മ​ല​യാ​ളി​ ഉ​ള്‍​പ്പെ​ട്ട സം​ഘം ചെ​ന്നൈ​യി​ല്‍ പി​ടി​യി​ല്‍. ബം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളാ​യ ആ​ര്‍.​സൂ​ര്യ, കൂ​ട്ടാ​ളി​ക​ളാ​യ ഗു​ബാ​ബീ​ബ് (37), ജി​ത്തു ജ​യ​ന്‍ (24), കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള എ​സ്. ഇ​ര്‍​ഷാ​ദ് (21) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കോ​യ​മ്പേ​ട് പോ​ലീ​സാ​ണ് ഇവരെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​മ്പാ​ക്ക​ത്തെ ഒ​രു ഹോ​ട്ട​ലി​ല്‍ നി​ന്നാ​ണ് നാ​ലു​പേ​രെ​യും പിടികൂടിയത്. ഇ​വ​രി​ല്‍ നി​ന്ന് തോ​ക്കും തി​ര​ക​ളും പി​ടി​ച്ചെ​ടു​ത്തു.

പു​രാ​വ​സ്തു​ക്ക​ള്‍ വി​ല്‍​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ല്‍​കി സൂ​ര്യ അ​ഞ്ച് ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന ചെ​ന്നൈ​യി​ലെ ഒ​രു വ്യാ​പാ​രി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

വ​സ്ത്ര​ത്തി​നു​ള്ളി​ലൂ​ടെ ന​ഗ്‌​ന​ത കാ​ണാ​ന്‍ ക​ഴി​യു​ന്ന ക​ണ്ണ​ട ത​ങ്ങ​ളു​ടെ പ​ക്ക​ലു​ള്ള​താ​യി പ​റ​ഞ്ഞു ഇ​വ​ര്‍ പ​ല​രേ​യും ക​ബ​ളി​പ്പി​ച്ച​താ​യും പ​രാ​തി​യു​ണ്ട്. ഒ​രുകോ​ടി രൂ​പ​യാ​ണ് ഈ ​ക​ണ്ണ​ട​യു​ടെ വി​ല​യാ​യി ഇ​വ​ര്‍ പ​റ​ഞ്ഞി​രു​ന്ന​ത്.
More in Latest News :