+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശി​വ​കു​മാ​റി​നെ​തി​രെ​യു​ള്ള ആ ​ക​ത്ത് ഞാ​ന്‍ എ​ഴു​തി​യ​ത​ല്ല, നടക്കുന്നത് വ്യാജപ്രചാരണം: സി​ദ്ധ​രാ​മ​യ്യ

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നെ​തി​രെ താ​ന്‍ എ​ഴു​തി​യ​തെ​ന്ന പേ​രി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന ക​ത്ത് വ്യാ​ജ​മെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ. പ
ശി​വ​കു​മാ​റി​നെ​തി​രെ​യു​ള്ള ആ ​ക​ത്ത് ഞാ​ന്‍ എ​ഴു​തി​യ​ത​ല്ല, നടക്കുന്നത് വ്യാജപ്രചാരണം: സി​ദ്ധ​രാ​മ​യ്യ
ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നെ​തി​രെ താ​ന്‍ എ​ഴു​തി​യ​തെ​ന്ന പേ​രി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന ക​ത്ത് വ്യാ​ജ​മെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ. പാ​ര്‍​ട്ടി​യെ​യും ത​ന്നെ​യും അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​ന്‍ ബി​ജെ​പി വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്നും സി​ദ്ധ​രാ​മ​യ്യ ആ​രോ​പി​ച്ചു.

ആ​ര്‍​എ​സ്എ​സു​മാ​യു​ള്ള ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണി​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ല്‍​ക്ക​ല്‍ എ​ത്തി​നി​ല്‍​ക്കേ പ​രാ​ജ​യ​ഭീ​തി മൂ​ല​മാ​ണ് ബി​ജെ​പി ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്. ഇ​ത്ത​രം കിം​വ​ദ​ന്തി​ക​ള്‍ ക​ണ്ട് വ​ഞ്ചി​ത​രാ​ക​രു​തെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രോ​ട് അ​ഭ്യ​ര്‍​ഥി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡി.​കെ.​ശി​വ​കു​മാ​റു​മാ​യി ത​നി​ക്കു​ള്ള ബ​ന്ധം സൗ​ഹാ​ര്‍​ദ്ദ​പ​ര​മാ​ണ്. ത​ങ്ങ​ളു​ടെ സൗ​ഹൃ​ദം ത​ക​ര്‍​ക്കാ​നു​ള്ള ബി​ജെ​പി​യു​ടെ ശ്ര​മം വി​ജ​യി​ക്കി​ല്ല. വ്യാ​ജ​ക്ക​ത്ത് പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​മെ​ന്നും സി​ദ്ധ​രാ​മ​യ്യ പ്ര​തി​ക​രി​ച്ചു.

ശി​വ​കു​മാ​ര്‍ സ്വ​ന്തം നി​ല​യി​ല്‍ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ക​യാ​ണെ​ന്നും കൂ​ടി​യാ​ലോ​ച​ന​ക​ള്‍ ന​ട​ത്തു​ന്നി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യ്ക്ക് അ​യ​ച്ച ക​ത്താ​ണ് സി​ദ്ധ​രാ​മ​യ്യ​യു​ടേ​തെ​ന്ന പേ​രി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത്. ഇതിനെതിരെയാണ് സി​ദ്ധ​രാ​മ​യ്യ രംഗത്തുവന്നത്.
More in Latest News :