കോട്ടയം: ഒരു പ്രത്യേക വിഭാഗത്തെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ മണിപ്പൂരില്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ വംശഹത്യയും ന്യൂനപക്ഷ വേട്ടയുമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി എംപി.
ക്രൈസ്തവ ദേവാലയങ്ങളും സെമിനാരികളും വ്യാപകമായി നശിപ്പിക്കപ്പെട്ടു. സ്കൂളുകള്‍ തകര്‍ക്കപ്പെട്ടു. ന്യൂനപക്ഷ വിഭാഗക്കാര്‍ താമസിക്കുന്ന ഗോത്രവര്‍ഗ ഗ്രാമങ്ങള്‍ തെരഞ്ഞുപിടിച്ചുള്ള ആക്രമണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
മണിപ്പൂര്‍ സ്റ്റേറ്റ് ആര്‍മറി കൊള്ളയടിച്ച് അത്യാധുനിക ആയുധങ്ങള്‍ കൈക്കലാക്കിയുള്ള ആക്രമണങ്ങള്‍ തടയാന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരോ കേന്ദ്രസര്‍ക്കാരോ ഫലപ്രദമായി ഇടപെടുന്നില്ല.
കലാപകാരികള്‍ക്ക് പരിപൂര്‍ണ സ്വാതന്ത്ര്യം നല്കുന്ന വിധത്തിലാണ് പോലീസും സൈന്യവും പ്രവര്‍ത്തിക്കുന്നതെന്ന വിവരങ്ങളാണ് ലഭിക്കുന്നത്. അക്രമ സംഭവങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്താന്‍ സുപ്രീംകോടതി സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള ജുഡീഷല്‍ കമ്മീഷനെ നിയോഗിക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.