+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​നു​ള്ളി​ൽ യാ​ത്രി​ക​യെ തേ​ൾ ക​ടി​ച്ചു

ന്യൂ​ഡ​ൽ​ഹി: എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​നു​ള്ളി​ൽ വ​ച്ച് യാ​ത്രി​ക​യ്ക്ക് തേ​ളി​ന്‍റെ കു​ത്തേ​റ്റു. നാ​ഗ്പൂ​ർ മും​ബൈ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന വി​മാ​ന​ത്തി​നു​ള്ളി​ൽ വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന
എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​നു​ള്ളി​ൽ യാ​ത്രി​ക​യെ തേ​ൾ ക​ടി​ച്ചു
ന്യൂ​ഡ​ൽ​ഹി: എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​നു​ള്ളി​ൽ വ​ച്ച് യാ​ത്രി​ക​യ്ക്ക് തേ​ളി​ന്‍റെ കു​ത്തേ​റ്റു. നാ​ഗ്പൂ​ർ - മും​ബൈ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന വി​മാ​ന​ത്തി​നു​ള്ളി​ൽ വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ഏ​പ്രി​ൽ 23-ന് ​ന​ട​ന്ന സം​ഭ​വം ഇ​ന്നാ​ണ് അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ട​ത്. എ​ഐ 630 എ​ന്ന വി​മാ​ന​ത്തി​നു​ള്ളി​ൽ വ​ച്ച് ഒ​രു യാ​ത്രി​ക​യെ തേ​ൾ ആ​ക്ര​മി​ച്ച​താ​യും മും​ബൈ​യി​ൽ ലാ​ൻ​ഡ് ചെ​യ്ത​യു​ട​ൻ ഇ​വ​ർ​ക്ക് ചി​കി​ത്സ ഉ​റ​പ്പാ​ക്കി​യെ​ന്നും എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു.

ഫ്യു​മി​ഗേ​ഷ​ൻ ന​ട​ത്തി​ തേ​ളി​നെ വി​മാ​ന​ത്തി​നു​ള്ളി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​താ​യും യാ​ത്രി​ക സു​ര​ക്ഷി​ത​യാ​ണെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :