+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഖ​ലി​സ്ഥാ​ൻ നേ​താ​വ് പാ​ക്കി​സ്ഥാ​നി​ൽ കൊ​ല്ല​പ്പെ​ട്ടു

ഇ​സ്ലാ​മാ​ബാ​ദ്: കു​പ്ര​സി​ദ്ധ ഭീ​ക​ര​നും ഖ​ലി​സ്ഥാ​ൻ ക​മാ​ൻ​ഡോ ഫോ​ഴ്സ്(​കെ​സി​എ​ഫ്) ത​ല​വ​നു​മാ​യ പ​രം​ജി​ത് സിം​ഗ് പ​ഞ്ജ്‌​വാ​ർ(​മാ​ലി​ക് സ​ർ​ദാ​ർ സിം​ഗ്) പാ​ക്കി​സ്ഥാ​നി​ൽ വ​ച്ച് കൊ​ല്ല​പ്പെ​ട്ടു.

പ്ര​ഭാ​ത​സ​വാ​രി ന​ട​ത്തു​ന്ന വേ​ള​യി​ൽ ലാ​ഹോ​റി​ലെ തെ​രു​വി​ൽ വ​ച്ചാ​ണ് പ​ഞ്ജ്‌​വാ​ർ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. മാ​സ്ക് ധ​രി​ച്ചെ​ത്തി​യ ര​ണ്ടം​ഗ അ​ക്ര​മി​സം​ഘം പ​ഞ്ജ്‌​വാ​റി​ന് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. പാ​ക്കി​സ്ഥാ​ൻ സ​ർ​ക്കാ​ർ പഞ്ജ്‌വാറിന് അ​നു​വ​ദി​ച്ച ഗ​ൺ​മാ​ൻ അ​ക്ര​മി​ക​ളി​ലൊ​രാ​ൾ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ​ഞ്ചാ​ബി​ലെ ത​ര​ൺ ത​ര​ൺ സ്വ​ദേ​ശി​യാ​യ പ​ഞ്ജ്‌​വാ​ർ1986-​ലാ​ണ് കെ​സി​എ​ഫ് ആ​രം​ഭി​ച്ച​ത്. യു​എ​പി​എ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി പ​ഞ്ജ്‌​വാ​റി​നെ​തി​രെ ഇ​ന്ത്യ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി​യ​പ്പോ​ൾ ഇ​യാ​ൾ പാ​ക്കി​സ്ഥാ​നി​ലേ​ക്ക് കൂ​ടു​മാ​റു​ക​യാ​യി​രു​ന്നു. പാ​ക്കി​സ്ഥാ​നി​ൽ നി​ന്ന് ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ പ​ഞ്ജ്‌​വാ​ർ, റേ​ഡി​യോ പാ​ക്കി​സ്ഥാ​ൻ വ​ഴി ഇ​ന്ത്യാ​വി​രു​ദ്ധ സ​ന്ദേ​ശ​ങ്ങ​ൾ സ്ഥി​ര​മാ​യി പു​റ​ത്തു​വി​ട്ടി​രു​ന്നു.
More in Latest News :