മേഘമല: അരിക്കൊമ്പന് ജനവാസമേഖലയില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ മുന്നറിയിപ്പ്. മേഘമലയില്‍ വിനോദസഞ്ചാരികളെത്തുന്നത് വനംവകുപ്പ് നിരോധിച്ചു.
പ്രദേശത്തെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആനയെ നിരീക്ഷിക്കാന്‍ വനംവകുപ്പിന്റെ പ്രത്യേക സംഘം മേഖലയില്‍ ക്യാമ്പ് ചെയ്യുകയാണ്.
തേനി ജില്ലാ പോലീസ് സൂപ്രണ്ട് നേരിട്ട് ഇവിടെയെത്തി സാഹചര്യം വിലയിരുത്തി. വെള്ളിയാഴ്ച തമിഴ്നാട് അതിര്‍ത്തിയായ ഹൈവേഡ് ഡാമിന് സമീപമിറങ്ങിയ കൊമ്പന് കൃഷി നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.
തുടര്‍ന്ന് തൊഴിലാളികളും വനപാലകരും ചേര്‍ന്ന് ആനയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു. ഇതിനിടെ വനംവകുപ്പ് ഉദ്യഗസ്ഥരുടെ വാഹനത്തിന് നേരെ ആന പാഞ്ഞടുത്തു.
തമിഴ്നാട് വനമേഖലയിലാണ് ആന ഇപ്പോഴുള്ളത്. മഴ മേഘങ്ങള്‍ കാരണം ഇപ്പോള്‍ അരിക്കൊമ്പന്റെ സിഗ്നല്‍ ലഭിക്കുന്നില്ലെന്നും വനംവകുപ്പ് അറിയിച്ചു.