+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നിരന്തരം അപകടത്തിൽപ്പെടുന്നു; ധ്രുവ് ഹെലികോപ്റ്ററുകളുടെ ഉപയോഗം നിർത്തി

ന്യൂഡൽഹി: അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ(എഎൽഎച്ച്) ധ്രുവിന്‍റെ പ്രവർത്തനം നിർത്തിവച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു. ധ്രുവ് ഹെലികോപ്റ്റർ നിരന്തരം അപകടത്തിൽപ്പെടുന്ന സാഹചര്യത്തിലാണ് തീരുമാന
നിരന്തരം അപകടത്തിൽപ്പെടുന്നു; ധ്രുവ് ഹെലികോപ്റ്ററുകളുടെ ഉപയോഗം നിർത്തി
ന്യൂഡൽഹി: അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ(എഎൽഎച്ച്) ധ്രുവിന്‍റെ പ്രവർത്തനം നിർത്തിവച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു. ധ്രുവ് ഹെലികോപ്റ്റർ നിരന്തരം അപകടത്തിൽപ്പെടുന്ന സാഹചര്യത്തിലാണ് തീരുമാനം.

കഴിഞ്ഞ ദിവസം ജമ്മു കാഷ്മീരിൽ ധ്രുവ് ഹെലികോപ്റ്റർ തകർന്ന് സൈനികൻ മരിച്ചിരുന്നു. കിഷ്ത്വറിൽ വനത്തിനുള്ളിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. ഏവിയേഷൻ ടെക്നീഷൻ പബ്ബല്ല അനിൽ ആണ് ഉധംപുരിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് പരിക്കേറ്റിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമുള്ളതല്ല. കഴിഞ്ഞ ഒരുമാസത്തിനിടെ ഇന്ത്യൻ നേവിയുടെയും കോസ്റ്റ് ഗാർഡിന്‍റെയും ധ്രുവ് ഹെലികോപ്റ്ററുകൾ തകർന്നുവീണ് അപകടം സംഭവിച്ചിരുന്നു.
More in Latest News :