പാലക്കാട്: മണ്ണാർക്കാട്ട് ആദിവാസി യുവതി ജീപ്പില്‍ പ്രസവിച്ചു. കാഞ്ഞിരമ്പുഴ പാമ്പന്‍തോട് കോളനിയിലെ ദിവ്യയാണ് ആശുപത്രയിലേക്കുള്ള യാത്രയ്ക്കിടെ വാഹനത്തിനുള്ളിൽ കുഞ്ഞിന് ജന്മം നൽകിയത്.
രാവിലെ ആശുപത്രിയിലെത്തി സ്കാനിംഗ് നടത്തി മടങ്ങിയ യുവതിക്ക് വീട്ടിലെത്തിയ വേളയിൽ പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ യാത്രയ്ക്കിടയിലാണ് പ്രസവം നടന്നത്. ദിവ്യയെയും കുഞ്ഞിനെയും മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.