തിരുവനന്തപുരം: ഔദ്യോഗിക യൂട്യൂബ് ചാനലിന്റെ സബ്സ്ക്രിപ്ഷൻ വർധിപ്പിക്കുന്നതിനായി "മില്യൺ പ്ലസ്' ക്യാംപെയ്ൻ നടത്താനൊരുങ്ങി കുടുംബശ്രീ.
46 ലക്ഷം കുടുംബശ്രീ കുടുംബങ്ങൾക്കൊപ്പം പൊതുജനങ്ങളെയും യൂട്യൂബ് ചാനലിന്റെ സബ്സ്ക്രൈബേഴ്സ് ആക്കി മാറ്റുകയെന്നതാണ് ക്യാംപെയ്ന്റെ ലക്ഷ്യം.
നിലവിൽ 1.39 ലക്ഷം സബ്സ്ക്രൈബേഴ്സ് ആണ് കുടുംബശ്രീയുടെ യൂട്യൂബ് ചാനലിനുള്ളത്. 2021-ൽ 10,000ത്തോളം സബ്സ്ക്രൈബേഴ്സ് മാത്രമുണ്ടായിരുന്ന ചാനലിന് രണ്ട് വർഷത്തെ പ്രവർത്തനങ്ങളിലൂടെ 1.39 ലക്ഷം സബ്സ്ക്രൈബേഴ്സിലേക്ക് എത്താൻ കഴിഞ്ഞു. 2023 ജനുവരി 26-ന് സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച "ചുവട് 2023 അയൽക്കൂട്ട സംഗമ'ത്തോട് അനുബന്ധിച്ച് വൻതോതിൽ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം വർധിപ്പിച്ചിരുന്നു.
ആറ് മാസം നീണ്ടുനിൽക്കുന്ന വ്യാപകമായ ക്യാംപെയ്ൻ വഴി പരമാവധി സബ്സ്ക്രൈബേഴ്സിനെ വർധിപ്പിക്കുന്ന രീതിയിലുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇൻഫോ വീഡിയോകൾ ഉൾപ്പെടെ വൈവിധ്യമാർന്ന വീഡിയോകൾ തയാറാക്കി അപ്ലോഡ് ചെയ്യൽ, വ്ലോഗേഴ്സ് - ഇൻഫ്ലുവെൻസേഴ്സ് മീറ്റ് പോലുള്ള പ്രവർത്തനങ്ങൾ, തത്സമയ പരിപാടികൾ, കുടുംബശ്രീയുടെ വിവിധ ഇവന്റുകളിൽ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിനുള്ള ഹെൽപ്പ്ഡെസ്ക്കുകളുടെ പ്രവർത്തനം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും അനുബന്ധ സ്ഥാപനങ്ങളുമായുള്ള ഫലപ്രദമായ സംയോജനം എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.