ഇടുക്കി: അരിക്കൊമ്പന് ചിന്നക്കനാലില്‍ തിരികെ എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി അംഗം ഡോ.പി.എസ്.ഈസ. ചിലയിടങ്ങളില്‍ ട്രാന്‍സ് ലൊക്കേറ്റ് ചെയ്ത ആനകള്‍ മടങ്ങിവന്നിട്ടുണ്ട്.
പെരിയാര്‍ കടുവാ സങ്കേതത്തേക്കാള് പറമ്പിക്കുളം തന്നെയായിരുന്നു കൊമ്പനെ മാറ്റിപാര്‍പ്പിക്കാനുള്ള മികച്ച ഇടം. പറമ്പിക്കുളത്ത് ആളുകള്‍ ആനാവശ്യമായി പ്രശ്നമുണ്ടാക്കിയതോടെയാണ് ഇത് മാറ്റേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അരിക്കൊമ്പന് ദൗത്യത്തില്‍ വനംവകുപ്പിന്റെ പബ്ലിസിറ്റി കൂടിപോയെന്നും അദ്ദേഹം പറഞ്ഞു. കൊമ്പന് പേര് തന്നെ വന്നത് വട്ടപ്പേര് കൊടുക്കുംപോലെയാണ്. അരി മാത്രം തിന്നുന്ന ആനയെന്നായിരുന്നു പ്രചാരണം. എന്നാല്‍ ആനപിണ്ടത്തില്‍ ഒരു തരി അരി പോലും ഉണ്ടായിരുന്നില്ല.
ഇത്തരം പ്രചാരണം കൊടുക്കാതെ വനംവകുപ്പ് കാര്യങ്ങള്‍ ചെയ്യണമായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന് കാട്ടില്‍ എവിടെയാണെന്ന് വനംവകുപ്പിന് ഇതുവരെ കണ്ടെത്താനായില്ല. ബുധനാഴ്ച ഉച്ചയ്ക്കാണ് കൊമ്പന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറില്‍ നിന്ന് അവസാനമായി സിഗ്നല്‍ ലഭിച്ചത്.
സാങ്കേതിക പ്രശ്നമാണെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. നിലവില്‍ വിഎച്ച്എഫ് ആന്റിന ഉപയോഗിച്ച് ആനയെ ട്രാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണ്.