+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​മ്മു കാ​ഷ്മീ​രി​ല്‍ എ​ന്‍​ഐ​എ റെ​യ്ഡ്

ശ്രീ​ന​ഗ​ര്‍: ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ന്‍​ഐ​എ) ജ​മ്മു കാ​ഷ്മീ​രി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ സ്ഥ​ല​ങ്ങ​ളി​ല്‍ റെ​യ്ഡ് ന​ട​ത്തു​ന്നു. ഇ​ര​ട്ട അ​തി​ര്‍​ത്തി ജി​ല്ല​ക​ളാ​യ ര​ജൗ​രി, പൂ​ഞ്ച് എ​ന്നി​
ജ​മ്മു കാ​ഷ്മീ​രി​ല്‍ എ​ന്‍​ഐ​എ റെ​യ്ഡ്
ശ്രീ​ന​ഗ​ര്‍: ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ന്‍​ഐ​എ) ജ​മ്മു കാ​ഷ്മീ​രി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ സ്ഥ​ല​ങ്ങ​ളി​ല്‍ റെ​യ്ഡ് ന​ട​ത്തു​ന്നു. ഇ​ര​ട്ട അ​തി​ര്‍​ത്തി ജി​ല്ല​ക​ളാ​യ ര​ജൗ​രി, പൂ​ഞ്ച് എ​ന്നി​വി​ട​ങ്ങ​ളി​ലും തെ​ക്ക​ന്‍, മ​ധ്യ കാ​ഷ്മീ​രി​ലും തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണെ​ന്ന് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

പൂ​ഞ്ചി​ല്‍ അ​ഞ്ച് സൈ​നി​ക​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ആ​ഴ്ച​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് എ​ന്‍​ഐ​എ ന​ട​പ​ടി.

ഏ​പ്രി​ല്‍ 20ന്, ​ര​ണ്ട് ഗ്രൂ​പ്പു​ക​ളി​ലാ​യെ​ത്തി​യ എ​ട്ടോ​ളം ഭീ​ക​ര​ര്‍ ആ​ര്‍​മി ട്ര​ക്കി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നാ​ണ് ക​രു​തു​ന്ന​ത്. രാ​ഷ്ട്രീ​യ റൈ​ഫി​ള്‍​സ് സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ഫ്താ​റി​നാ​യി ഭിം​ബ​ര്‍ ഗ​ലി ക്യാ​മ്പി​ല്‍ നി​ന്ന് സാം​ജി​യോ​ട്ടെ ഗ്രാ​മ​ത്തി​ലേ​ക്ക് പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും മ​റ്റ് സാ​ധ​ന​ങ്ങ​ളും ക​യ​റ്റി വ​രി​ക​യാ​യി​രു​ന്ന ട്രാ​ക്കി​നു നേ​രെയാണ് ഭീ​ക​ര​ര്‍ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടത്.

പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് ഭീ​ക​ര​ര്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ജ​മ്മു കാ​ഷ്മീ​ര്‍ പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. ഇ​തു​വ​രെ ഇ​രു​ന്നൂ​റി​ല​ധി​കം പേ​രെ ചോ​ദ്യം ചെ​യ്തി​ട്ടു​ണ്ടെ​ന്നും ആ​ക്ര​മ​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട ഭീ​ക​ര​രെ ക​ണ്ടെ​ത്താ​നു​ള്ള ഓ​പ്പ​റേ​ഷ​ന്‍ തു​ട​രു​ക​യാ​ണെ​ന്നും ഡി​ജി​പി ദി​ല്‍​ബാ​ഗ് സിം​ഗ് പ​റ​ഞ്ഞു.
More in Latest News :