+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ടം; ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു സ​ഹോ​ദ​ര​ങ്ങ​ൾ മ​രി​ച്ചു

റി​യാ​ദ്: സൗ​ദി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റ് സ​ഹോ​ദ​ര​ങ്ങ​ൾ മ​രി​ച്ചു. താ​യി​ഫി​നേ​യും അ​ൽ ബാ​ഹ​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച
സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ടം; ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു സ​ഹോ​ദ​ര​ങ്ങ​ൾ മ​രി​ച്ചു
റി​യാ​ദ്: സൗ​ദി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റ് സ​ഹോ​ദ​ര​ങ്ങ​ൾ മ​രി​ച്ചു. താ​യി​ഫി​നേ​യും അ​ൽ ബാ​ഹ​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. ര​ണ്ടാ​മ​ത്തെ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റും അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​താ​യാ​ണു റി​പ്പോ​ർ​ട്ട്.

മ​ദീ​ന​യി​ൽ നി​ന്ന് അ​ൽ​ബാ​ഹ​യി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ‌‌‌സൗ​ദി പൗ​ര​നാ​യ അ​ഹ​മ്മ​ദ് അ​ൽ ഗാം​ദി​യും കു​ടും​ബ​വു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മ​രി​ച്ച​വ​രു​ടെ മാ​താ​പി​താ​ക്ക​ളും മ​റ്റു മൂ​ന്നു സ​ഹോ​ദ​ര​ങ്ങ​ളും ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. ഇ​വ​രെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റ്റി.

അ​പ​ക​ട​ത്തി​ൽ നി​ന്ന് നാ​ല് വ​യ​സു​കാ​രി ര​ക്ഷ​പ്പെ​ട്ട​താ​യും പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.‌
More in Latest News :