ദോഹ: പുതിയ അധ്യയന വർഷം മുതൽ ഖത്തറിലെ പൊതു കിന്റർഗാർട്ടനുകളിൽ മൂന്നു വയസുള്ള കുട്ടികളെ പ്രവേശിപ്പിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ നാല് കിന്റര്‍ഗാര്‍ട്ടനുകളില്‍ ആണ് പ്രവേശനം അനുവദിക്കുക. ഇതിനു ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകി.
ദോഹ നഗരസഭയിലെ അബു ഹനീഫ കിന്റര്ഗാര്ട്ടന്, അല്‍ റയാന് നഗരസഭയിലെ അല്‍ മനാര്‍ കിന്റര്ഗാര്ട്ടന്, ഉം സലാല്‍ നഗരസഭയിലെ അല്‍ ഖവര്‍സിമി കിന്റര്ഗാര്ട്ടന്, അല്‍ ദായീനിലെ സിക്രെത്ത് കിന്റര്ഗാര്ട്ടന് എന്നിവയിലാണ് മൂന്നു വയസുകാർക്ക് പ്രവേശനം.
മൂന്നു വയസു മുതല്‍ വിദ്യാഭ്യാസം നല്കിയാല് അവരുടെ വ്യക്തിത്വ വികസനത്തിന് ശക്തമായ അടിത്തറ പാകാന്‍ സഹായകമാകും എന്നതിനാലാണ് ഈ നീക്കം.