കോട്ടയം: പാലായിൽ എക്സൈസ് സ്പെഷൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിലായി.
എരുമേലി സ്വദേശികളായ യുവാക്കളുടെ പക്കൽ നിന്ന് 70 ഗ്രാം എംഡിഎംഎ, എല്എസ്ഡി സ്റ്റാമ്പുകൾ എന്നിവ കണ്ടെത്തി.
ബാംഗ്ലൂരിൽ നിന്നും പാലായിലേക്ക് സർവീസ് നടത്തുകയായിരുന്ന ബസ് തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. കോട്ടയത്ത് നിന്നുള്ള എക്സൈസ് സ്പെഷൽ സ്ക്വാഡ് ആണ് ലഹരിമരുന്ന് പിടികൂടിയത്.