+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ല​ത്തൂ​ർ മു​ൻ എം​എ​ൽ​എ എം. ​ച​ന്ദ്ര​ൻ അ​ന്ത​രി​ച്ചു

പാ​ല​ക്കാ​ട്: ആ​ല​ത്തൂ​ർ മു​ൻ എം​എ​ൽ​എ​യും സി​പി​എം പാ​ല​ക്കാ​ട് മുൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന എം. ​ച​ന്ദ്ര​ൻ(77) അ​ന്ത​രി​ച്ചു. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വൈ​കി​ട്ട് 4:4
ആ​ല​ത്തൂ​ർ മു​ൻ എം​എ​ൽ​എ എം. ​ച​ന്ദ്ര​ൻ അ​ന്ത​രി​ച്ചു
പാ​ല​ക്കാ​ട്: ആ​ല​ത്തൂ​ർ മു​ൻ എം​എ​ൽ​എ​യും സി​പി​എം പാ​ല​ക്കാ​ട് മുൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന എം. ​ച​ന്ദ്ര​ൻ(77) അ​ന്ത​രി​ച്ചു. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വൈ​കി​ട്ട് 4:45-ഓ​ടെ​യാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്. അ​ർ​ബു​ദ​ബാ​ധ​യെ​ത്തു​ട​ർ​ന്ന് ഏ​റെ​നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

2006 മു​ത​ൽ 2016 വ​രെ ആ​ല​ത്തൂ​ർ മ​ണ്ഡ​ല​ത്തെ നി​യ​മ​സ​ഭ​യി​ൽ പ്ര​തി​നി​ധീ​ക​രി​ച്ച ച​ന്ദ്ര​ൻ, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ക​ടു​ത്ത വി​എ​സ് പ​ക്ഷ​ക്കാ​ര​നാ​യ ച​ന്ദ്ര​ൻ 1987 മു​ത​ൽ 1998 വ​രെ പാ​ർ​ട്ടി​യു​ടെ പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി പ​ദ​വി​യും വ​ഹി​ച്ചി​രു​ന്നു. 1980 മുതൽ 1988 വരെ കാക്കൂർ ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്നു.
More in Latest News :