+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

""ആ​വി​ഷ്‌​കാ​ര സ്വാ​തന്ത്ര്യ​ത്തി​ല്‍ സി​പി​എ​മ്മി​ന് ഇ​ര​ട്ട​ത്താ​പ്പ്, ക​ക്കു​ക​ളി​ക്ക് ഒ​രു നി​യ​മം, കേ​ര​ളാ സ്റ്റോ​റി​ക്ക് മ​റ്റൊ​രു നി​യ​മം''

തി​രു​വ​ന​ന്ത​പു​രം: ആ​വി​ഷ്‌​കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​ല്‍ സി​പി​എ​മ്മി​ന് ഇ​ര​ട്ട​ത്താ​പ്പെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സു​രേ​ന്ദ്ര​ന്‍. ക്രി​സ്ത്യാ​നി​ക​ളെ അ​വ​ഹേ​ളി​ക്കു​ന്ന നാ​ട​ക​ത
തി​രു​വ​ന​ന്ത​പു​രം: ആ​വി​ഷ്‌​കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​ല്‍ സി​പി​എ​മ്മി​ന് ഇ​ര​ട്ട​ത്താ​പ്പെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സു​രേ​ന്ദ്ര​ന്‍. ക്രി​സ്ത്യാ​നി​ക​ളെ അ​വ​ഹേ​ളി​ക്കു​ന്ന നാ​ട​ക​ത്തി​ന് എ​ന്തി​ന് അ​നു​മ​തി ന​ല്‍​കി​യെ​ന്ന് സു​രേ​ന്ദ്ര​ന്‍ ചോ​ദി​ച്ചു.

ക്രി​സ്ത്യാ​നി​ക​ളെ​യും ഹി​ന്ദു​ക്ക​ളെ​യും അ​പ​മാ​നി​ക്കു​ന്ന സി​നി​മ​ക​ള്‍​ക്ക് ആ​വി​ഷ്‌​കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പേ​രി​ല്‍ അ​നു​മ​തി ന​ല്‍​കു​ക​യാ​ണെ​ന്ന് സു​രേ​ന്ദ്ര​ന്‍ വി​മ​ര്‍​ശി​ച്ചു. ക​ക്കു​ക​ളി നാ​ട​ക​ത്തി​ന് ഒ​രു നി​യ​മ​വും കേ​ര​ളാ സ്റ്റോ​റി​ക്ക് മ​റ്റൊ​രു നി​യ​മ​വു​മാ​ണോ ഉ​ള്ള​തെ​ന്നും സു​രേ​ന്ദ്ര​ന്‍ ചോ​ദി​ച്ചു.

ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കെ​തി​രെ ബി​ബി​സി പു​റ​ത്തി​റ​ക്കി​യ ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ര്‍​ശി​പ്പി​ച്ച​പ്പോ​ള്‍ ബി​ജെ​പി എ​വി​ടെ​യും ത​ട​ഞ്ഞി​ട്ടി​ല്ലെ​ന്നും സു​രേ​ന്ദ്ര​ന്‍ അ​വ​കാ​ശ​പ്പെ​ട്ടു.

എ​ല്ലാ സി​നി​മ​യും വ​സ്തു​ത​യ​ല്ല. സി​നി​മ​യെ സി​നി​മ​യാ​യി ക​ണ്ടാ​ല്‍ മ​തി​യെ​ന്നും സു​രേ​ന്ദ്ര​ന്‍ കൂ​ട്ടി​ചേ​ര്‍​ത്തു.
More in Latest News :