+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​സ​ര്‍​ഗോ​ട്ടെ ആ​ശു​പ​ത്രി​യി​ല്‍ ലി​ഫ്റ്റ് കേ​ടാ​യ സം​ഭ​വം; ഗു​രുതു​ത​ര വീ​ഴ്ച​യെ​ന്ന് സ​ബ് ജ​ഡ്ജി​ന്‍റെ റി​പ്പോ​ര്‍​ട്ട്

കാ​സ​ര്‍​ഗോ​ഡ്: ജില്ലാ ആസ്ഥാനത്തെ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ലി​ഫ്റ്റ് കേ​ടാ​യ സം​ഭ​വ​ത്തി​ല്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യ​താ​യി റി​പ്പോ​ര്‍​ട്ട്. ജി​ല്ലാ സ​ബ് ജ
കാ​സ​ര്‍​ഗോ​ട്ടെ ആ​ശു​പ​ത്രി​യി​ല്‍ ലി​ഫ്റ്റ് കേ​ടാ​യ സം​ഭ​വം; ഗു​രുതു​ത​ര വീ​ഴ്ച​യെ​ന്ന് സ​ബ് ജ​ഡ്ജി​ന്‍റെ റി​പ്പോ​ര്‍​ട്ട്
കാ​സ​ര്‍​ഗോ​ഡ്: ജില്ലാ ആസ്ഥാനത്തെ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ലി​ഫ്റ്റ് കേ​ടാ​യ സം​ഭ​വ​ത്തി​ല്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യ​താ​യി റി​പ്പോ​ര്‍​ട്ട്. ജി​ല്ലാ സ​ബ് ജ​ഡ്ജി ബി.​ക​രു​ണാ​ക​ര​ന്‍ സം​സ്ഥാ​ന ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​ഥോ​റി​റ്റി​ക്ക് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടാ​ണ് പു​റ​ത്തു​വ​ന്ന​ത്.

പെ​ട്ടെ​ന്ന് പ​രി​ഹ​രി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന വി​ഷ​യ​മാ​യി​ട്ടും കാ​ല​താ​മ​സം എ​ടു​ത്തു. രോ​ഗി​ക​ള്‍​ക്കാ​യി പ​ക​രം സം​വി​ധാ​നം ഒ​രു​ക്കി​യി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

ആ​ശു​പ​ത്രി​യി​ലെ ലി​ഫ്റ്റ് ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച രോ​ഗി​യു​ടെ മൃ​ത​ദേ​ഹം ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ള്‍ ചു​മ​ന്ന് താ​ഴെ എ​ത്തി​ച്ച​ത് വി​വാ​ദ​മാ​യി​രു​ന്നു. നേ​ര​ത്തെ ഒ​രു രോ​ഗി​യെ ചു​മ​ന്ന് താ​ഴെ ഇ​റ​ക്കി​യ സം​ഭ​വ​ത്തി​ല്‍ ആ​രോ​ഗ്യ മ​ന്ത്രി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു ഇ​ത്.
More in Latest News :