+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സുപ്രീം കോടതി ഉത്തരവിട്ടാൽ ബാർ കോഴക്കേസ് അന്വേഷിക്കാമെന്ന് സിബിഐ

ന്യൂഡൽഹി: സുപ്രീം കോടതി ഉത്തരവിട്ടാൽ ബാർ കോഴക്കേസ് അന്വേഷിക്കാമെന്ന് സിബിഐ. കൊച്ചി സിബിഐ യൂണിറ്റിലെ എസ്പി എ.ഷിയാസാണ് സുപ്രീം കോടതിയിൽ നിലപാടറിയിച്ചത്. പി.എൽ.ജേക്കബ് എന്നയാളാണ് കേസിൽ സിബിഐ അന്വേഷ
സുപ്രീം കോടതി ഉത്തരവിട്ടാൽ ബാർ കോഴക്കേസ് അന്വേഷിക്കാമെന്ന് സിബിഐ
ന്യൂഡൽഹി: സുപ്രീം കോടതി ഉത്തരവിട്ടാൽ ബാർ കോഴക്കേസ് അന്വേഷിക്കാമെന്ന് സിബിഐ. കൊച്ചി സിബിഐ യൂണിറ്റിലെ എസ്പി എ.ഷിയാസാണ് സുപ്രീം കോടതിയിൽ നിലപാടറിയിച്ചത്.

പി.എൽ.ജേക്കബ് എന്നയാളാണ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രി വി.എസ്. ശിവകുമാര്‍, മുൻ മന്ത്രി കെ.ബാബു, കെ.എം. മാണിയുടെ മകനും കേരള കോൺഗ്രസ് (എം) നേതാവുമായ ജോസ് കെ.മാണി എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹർജി.

കെ.എം. മാണിക്കെതിരായ ബാറുടമയായ ബിജു രമേശിന്‍റെ വെളിപ്പെടുത്തലാണ് കേസിന് ആധാരം. 418 ബാറുകൾ തുറക്കാൻ അഞ്ചുകോടി രൂപ ആവശ്യപ്പെട്ടെന്നായിരുന്നു വെളിപ്പെടുത്തൽ.
More in Latest News :