തിരുവനന്തപുരം: അരിക്കൊമ്പനെ പിടിച്ചതുകൊണ്ട് മാത്രം വന്യമൃഗശല്യം തീരില്ലെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്. പ്രശ്നം പരിഹരിക്കാന്‍ വിദഗ്ധ പാനല്‍ രൂപീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
തീവ്രനിലപാട് ഉള്ളവര്‍ പാനലില്‍ ഉണ്ടാകില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉടന്‍ ഉന്നതതല ചര്‍ച്ച സംഘടിപ്പിക്കും. കേരളത്തിന് അകത്തും പുറത്തും ഉള്ള വിദഗ്ധരുമായി ഇക്കാര്യത്തില്‍ കൂടിയാലോചന നടത്തുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
കുങ്കിയാനകളുടെ പാപ്പാന്മാര് വനംവകുപ്പിന്റെ അവിഭാജ്യ ഘടകമാണ്. ആ നിലയില്‍ തന്നെ അവരെ പരിഗണിക്കുന്നുണ്ട്. അവരെ സ്ഥിരപ്പെടുത്തണം എന്ന ആവശ്യം അരിക്കൊമ്പന് ദൗത്യവുമായി ചേര്‍ത്ത് വായിക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്റെ ആരോഗ്യ നിലയില്‍ പ്രശ്നങ്ങളില്ലെന്നും മന്ത്രി അറിയിച്ചു. ആന മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ സഞ്ചരിക്കുന്നുണ്ട്.
ടെലി കോളര്‍ ഉപയോഗിച്ച് ആനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.