+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​പ്പ​റേ​ഷ​ന്‍ കാ​വേ​രി അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്; പ​തി​നാ​റാം സം​ഘ​വും ജി​ദ്ദ​യി​ലെ​ത്തി

ന്യൂ​ഡ​ൽ​ഹി: സു​ഡാ​നി​ല്‍ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​യ ഓ​പ്പ​റേ​ഷ​ന്‍ കാ​വേ​രി അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്. 172 പേ​രു​മാ​യി സു​ഡാ​നി​ല്‍​നി​ന്ന് പ​തി​നാ​റാം സ
ഓ​പ്പ​റേ​ഷ​ന്‍ കാ​വേ​രി അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്;  പ​തി​നാ​റാം സം​ഘ​വും ജി​ദ്ദ​യി​ലെ​ത്തി
ന്യൂ​ഡ​ൽ​ഹി: സു​ഡാ​നി​ല്‍ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​യ ഓ​പ്പ​റേ​ഷ​ന്‍ കാ​വേ​രി അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്. 172 പേ​രു​മാ​യി സു​ഡാ​നി​ല്‍​നി​ന്ന് പ​തി​നാ​റാം സം​ഘം വ്യോ​മ​സേ​നാ വി​മാ​ന​ത്തി​ല്‍ ജി​ദ്ദ​യി​ലെ​ത്തി.

മൂ​വാ​യി​ര​ത്തോ​ളം ഇ​ന്ത്യ​ക്കാ​രെ ഇ​തു​വ​രെ ഒ​ഴി​പ്പി​ച്ച​താ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഏ​പ്രി​ല്‍ 25നാ​ണ് സു​ഡാ​നി​ലെ ര​ക്ഷാ​ദൗ​ത്യം ആ​രം​ഭി​ച്ച​ത്. സു​ഡാ​നി​ല്‍​നി​ന്ന് വി​മാ​ന​ങ്ങ​ളി​ലും ക​പ്പ​ലു​ക​ളി​ലു​മാ​യി ആ​ളു​ക​ളെ ജി​ദ്ദ​യി​ലെ​ത്തി​ച്ച​ശേ​ഷം ഇ​വി​ടെ​നി​ന്ന് ഇ​ന്ത്യ​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു ഓ​പ്പ​റേ​ഷ​ന്‍ കാ​വേ​രി​യി​ലൂ​ടെ ല​ക്ഷ്യ​മി​ട്ട​ത്.

സു​ഡാ​നി​ല്‍​നി​ന്ന് മ​ട​ങ്ങാ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്ന​ത് 3100 പേ​രാ​ണ്. ഇ​തി​ല്‍ 3000 പേ​രെ ഇ​തു​വ​രെ സു​ഡാ​നി​ല്‍​നി​ന്ന് ജി​ദ്ദ​യി​ലെ​ത്തി​ച്ചു. ഇ​വ​രി​ല്‍​നി​ന്ന് 2500 പേ​രെ ഇ​തു​വ​രെ ഇ​ന്ത്യ​യി​ലെ​ത്തി​ച്ച​താ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ജി​ദ്ദ​യി​ല്‍ നി​ന്നു​ള്ള ഒ​ന്‍​പ​താം വി​മാ​നം 180 യാ​ത്ര​ക്കാ​രു​മാ​യി രാ​വി​ലെ കൊ​ച്ചി​യി​ലെ​ത്തി​യി​രു​ന്നു. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​രെ​യാ​ണ് കൊ​ച്ചി​യി​ലെ​ത്തി​ച്ച​ത്.
More in Latest News :