ന്യൂഡൽഹി: കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിയെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച രാത്രി 10.30നാണ് അദ്ദേഹത്തെ കാർഡിയോ ന്യൂറോ സെന്ററിലെ കാർഡിയാക് കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചതെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ഞായറാഴ്ച രാത്രി 10.30നാണ് അദ്ദേഹത്തെ കാർഡിയോ ന്യൂറോ സെന്ററിലെ കാർഡിയാക് കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചതെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Union Minister G Kishan Reddy was admitted to CCU in AIIMS yesterday night around 10:30 pm after complaining of chest tightness: Source
— ANI (@ANI) May 1, 2023