+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദാ​മ​നി​ൽ പ്ലാ​സ്റ്റി​ക് ക​മ്പ​നി​യി​ൽ തീ​പി​ടി​ത്തം; വ​ൻ നാ​ശ​ന​ഷ്ടം

ദാ​മ​ൻ: ദാ​മ​നി​ലെ ഹ​ത്തി​യാ​വാ​ൽ മേ​ഖ​ല​യി​ലു​ള്ള പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന നി​ർ​മാ​ണ ക​മ്പ​നി​യി​ൽ വ​ൻ തീ​പി​ടി​ത്തം. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പ​തി​ന​ഞ്ചോ​ളം ഫ​യ​ർ എ
ദാ​മ​നി​ൽ പ്ലാ​സ്റ്റി​ക് ക​മ്പ​നി​യി​ൽ തീ​പി​ടി​ത്തം; വ​ൻ നാ​ശ​ന​ഷ്ടം
ദാ​മ​ൻ: ദാ​മ​നി​ലെ ഹ​ത്തി​യാ​വാ​ൽ മേ​ഖ​ല​യി​ലു​ള്ള പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന നി​ർ​മാ​ണ ക​മ്പ​നി​യി​ൽ വ​ൻ തീ​പി​ടി​ത്തം. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പ​തി​ന​ഞ്ചോ​ളം ഫ​യ​ർ എ​ഞ്ചി​നു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.

റാ​വ​ൽ​വാ​സി​യ യാ​ൺ ഡൈ​യിം​ഗ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. കെ‌​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നു നി​ല​ക​ളി​ലും തീ​പ​ട​ർ​ന്നു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കോ ആ​ള​പാ​യ​മോ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

തീ​പി​ടി​ത്ത​ത്തി​ൽ വ​ൻ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.

More in Latest News :