+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​എ​സ് നേ​താ​വ് അ​ബു ഹു​സൈ​ൻ അ​ൽ ഖു​റാ​ഷി​യെ വ​ധി​ച്ചു

അങ്കാറ: ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് നേ​താ​വ് അ​ബു ഹു​സൈ​ൻ അ​ൽ ഖു​റാ​ഷി​യെ സി​റി​യ​യി​ൽ വെ​ച്ച് തു​ർ​ക്കി ര​ഹ​സ്യാ​ന്വേ​ഷ​ണ സേ​ന വ​ധി​ച്ച​താ​യി തു​ർ​ക്കി പ്ര​സി​ഡ​ന്‍റ് ത​യ്യി​പ് എർദോഗ​ൻ. ടി​ആ​ർ​ടി ട​ർ​
ഐ​എ​സ് നേ​താ​വ് അ​ബു ഹു​സൈ​ൻ അ​ൽ ഖു​റാ​ഷി​യെ വ​ധി​ച്ചു
അങ്കാറ: ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് നേ​താ​വ് അ​ബു ഹു​സൈ​ൻ അ​ൽ ഖു​റാ​ഷി​യെ സി​റി​യ​യി​ൽ വെ​ച്ച് തു​ർ​ക്കി ര​ഹ​സ്യാ​ന്വേ​ഷ​ണ സേ​ന വ​ധി​ച്ച​താ​യി തു​ർ​ക്കി പ്ര​സി​ഡ​ന്‍റ് ത​യ്യി​പ് എർദോഗ​ൻ. ടി​ആ​ർ​ടി ട​ർ​ക്ക് ബ്രോ​ഡ്കാ​സ്റ്റ​റി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് എ​ർ​ദോ​ഗ​ൻ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ര​ഹ​സ്യാ​ന്വേ​ഷ​ണ സം​ഘ​ട​ന ഖു​റാ​ഷി​യെ ഏ​റെ​ക്കാ​ല​മാ​യി പി​ന്തു​ട​രു​ക​യാ​യി​രു​ന്നു​വെ​ന്ന് എ​ർ​ദോ​ഗ​ൻ അ​റി​യി​ച്ചു.

തു​ർ​ക്കി പി​ന്തു​ണ​യു​ള്ള വി​മ​ത ഗ്രൂ​പ്പു​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വ​ട​ക്ക​ൻ സി​റി​യ​ൻ പ​ട്ട​ണ​മാ​യ ജ​ൻ​ദാ​രി​സി​ലാ​ണ് ഭീ​ക​ര​രും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ‌​യ​ത്.

ശ​നി​യാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ ജ​ൻ​ദാ​രി​സി​ന് സ​മീ​പം ഏ​റ്റു​മു​ട്ട​ൽ ന​ട​ന്നു. വ​ലി​യ സ്ഫോ​ട​ന​ശ​ബ്ദം കേ​ട്ടു. പി​ന്നീ​ട് മേ​ഖ​ല സു​ര​ക്ഷാ​സേ​ന വ​ള​ഞ്ഞു​വെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തി​ക​രി​ച്ചു.

ഫെ​ബ്രു​വ​രി ആ​റി​ന് തു​ർ​ക്കി​യി​ലും സി​റി​യ​യി​ലും ഉ​ണ്ടാ​യ ഭൂ​ക​മ്പ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത് ഈ ​മേ​ഖ​ല‌​യി​ലാ​ണെ​ന്ന് സി​റി​യ​ൻ പ്രാ​ദേ​ശി​ക, സു​ര​ക്ഷാ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

തെ​ക്ക​ൻ സി​റി​യ​യി​ൽ ന​ട​ന്ന ഓ​പ്പ​റേ​ഷ​നി​ൽ മു​ൻ ഐ​എ​സ് നേ​താ​വ് കൊ​ല്ല​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് 2022 ന​വം​ബ​റി​ലാ​ണ് അ​ൽ ഖു​റാ​ഷി​യെ ഐ​എ​സ് നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.
More in Latest News :