+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​വൈ​റ്റി​ൽ പ്ര​വാ​സി​ക​ളു‌​ടെ ലൈ​സ​ൻ​സ് കാ​ലാ​വ​ധി ഒ​രു വ​ർ​ഷ​മാ​ക്കി

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ വി​ദേ​ശി​ക​ളു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് കാ​ലാ​വ​ധി വെ​ട്ടി​ക്കു​റ​ച്ചു. ഇ​നി മു​ത​ൽ ഒ​രു വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​യു​ള്ള ലൈ​സ​ൻ​സാ​യി​രി​ക്കും അ​നു​വ​ദി​ക്കു​ക​യെ​ന്ന് കു​
കു​വൈ​റ്റി​ൽ പ്ര​വാ​സി​ക​ളു‌​ടെ ലൈ​സ​ൻ​സ് കാ​ലാ​വ​ധി ഒ​രു വ​ർ​ഷ​മാ​ക്കി
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ വി​ദേ​ശി​ക​ളു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് കാ​ലാ​വ​ധി വെ​ട്ടി​ക്കു​റ​ച്ചു. ഇ​നി മു​ത​ൽ ഒ​രു വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​യു​ള്ള ലൈ​സ​ൻ​സാ​യി​രി​ക്കും അ​നു​വ​ദി​ക്കു​ക​യെ​ന്ന് കു​വൈ​റ്റ് ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​റി​യി​ച്ചു.

മൂ​ന്ന് വ​ർ​ഷ​ത്തേ​ക്ക് ഡ്രൈ​വിംഗ് ലൈ​സ​ൻ​സ് പു​തു​ക്കു​ക​യും പി​ന്നീ​ട് തൊ​ഴി​ൽ മാ​റ്റു​ക​യും ചെ​യ്ത​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് പു​തി​യ തീ​രു​മാ​നം. ഇ​തോ​ടെ പു​തി​യ ലൈ​സ​ൻ​സു​ക​ൾ ന​ൽ​കു​ന്ന​തി​നും നി​ല​വി​ലു​ള്ള​വ പു​തു​ക്കു​ന്ന​തി​നു​മു​ള്ള കാ​ലാ​വ​ധി ഒ​രു വ​ര്‍​ഷ​മാ​കും.

ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് നേ​രി​ട്ട് സ​ന്ദ​ർ​ശി​ക്കാ​തെ ഓ​ൺ​ലൈ​ൻ സം​വി​ധാ​നം വ​ഴി ലൈ​സ​ൻ​സ് പു​തു​ക്കാ​ൻ സാ​ധി​ക്കും.
More in Latest News :