+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ല​പാ​ത​ക ശ്ര​മം: ആ​സാം സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍

കോ​ട്ട​യം: ആ​സാം സ്വ​ദേ​ശി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ആ​സാം ല​ക്ഷിം​പൂ​ര്‍ സ്വ​ദേ​ശി​യാ​യ ഭീ​മാ​ലാ​ല്‍ സാ​ഹു (38) വി​നെ​യാ​ണ് കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്
കൊ​ല​പാ​ത​ക ശ്ര​മം: ആ​സാം സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍
കോ​ട്ട​യം: ആ​സാം സ്വ​ദേ​ശി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ആ​സാം ല​ക്ഷിം​പൂ​ര്‍ സ്വ​ദേ​ശി​യാ​യ ഭീ​മാ​ലാ​ല്‍ സാ​ഹു (38) വി​നെ​യാ​ണ് കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം പൂ​വ​ന്തു​രു​ത്ത് ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ഏ​രി​യ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന റ​ബ​ര്‍ ക​മ്പ​നി​യി​ലെ ജോ​ലി​ക്കാ​ര​നാ​യ ആ​സാം സ്വ​ദേ​ശി​യെ ഇ​രു​മ്പ് സ്പാ​ന​ര്‍ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു​മി​ച്ച് ജോ​ലി ചെ​യ്തി​രു​ന്ന ഇ​രു​വ​രും ത​മ്മി​ല്‍ ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന​ത് സം​ബ​ന്ധി​ച്ച് വാ​ക്ക് ത​ര്‍​ക്കം ഉ​ണ്ടാ​വു​ക​യും തു​ട​ര്‍​ന്ന് ഭീ​മാ​ലാ​ല്‍ ത​ന്‍റെ കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ഇ​രു​മ്പ് സ്പാ​ന​ര്‍ ഉ​പ​യോ​ഗി​ച്ച് ഇ​യാ​ളു​ടെ ത​ല​യ്ക്ക് അ​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ല്‍ ഇ​യാ​ള്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. പ​രാ​തി​യെ തു​ട​ര്‍​ന്ന് കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഭീ​മാ​ലാ​ലി​നെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.
More in Latest News :