നെടുമ്പാശേരി: ആഭ്യന്തര കലാപം തുടരുന്ന സുഡാനിൽനിന്ന് 13 മലയാളികൾ കൂടി നാട്ടിൽ തിരിച്ചെത്തി. നിഖിൽ, രാഗിൻ പുത്തൻപുരയിൽ, അനിൽ നാരായണൻ, ബ്രിജേഷ് കുമാർ, ഉണ്ണി വലിയപറമ്പിൽ, ശശികുമാർ, മനോജ് കുമാർ അയ്യപ്പൻ, ചിത്രൻ മുരളി, പ്രവീൺ ഫിലിപ്പ്, സാംസംഗ് ഫെർണാണ്ടസ്, തൗഫീഖ്, സയ്യിദ് ചെറുശേരി, വിജേഷ് ചാക്കോ എന്നിവരാണ് നെടുമ്പാശേരിയിലെത്തിയത്.
ഡൽഹിയിൽനിന്ന് എയർ ഏഷ്യാ വിമാനത്തിൽ രാവിലെ 08.15 ഓടെയാണ് ഇവർ എത്തിയത്. ഇവരെ നോർക്ക അധികൃതർ സ്വീകരിച്ച് വീടുകളിലേക്ക് യാത്രയാക്കി. സുഡാനിൽനിന്ന് ജിദ്ദ വഴിയാണ് ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ഇവർ ഡൽഹിയിലെത്തിയത്.