ചെന്നൈ: അവസാന പന്തിൽ മൂന്ന് റൺസ് ഓടിയെടുത്ത് ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ വിജയം നേടി പഞ്ചാബ് കിംഗ്സ്. ഡെവൺ കോൺവെയുടെ കരുത്തിൽ സിഎസ്കെ ഉയർത്തിയ 201 റൺസിന്റെ വിജയലക്ഷ്യം, അവസാന പന്തിൽ രവീന്ദ്ര ജഡേജയുടെ തലയ്ക്ക് മുകളിലൂടെ സിക്കന്ദർ റാസ ഉയർത്തി വിട്ട പുൾഷോട്ടിൽ കിംഗ്സ് മറികടന്നു.
സ്കോർ:
ചെന്നൈ സൂപ്പർ കിംഗ്സ് 200/4(20)
പഞ്ചാബ് കിംഗ്സ് 201/6(20)
ചെപ്പോക്ക് സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി നായകൻ എം.എസ്. ധോണി അവസാന രണ്ട് പന്തുകളിൽ നേടിയ രണ്ട് സിക്സറുകളാണ് സിഎസ്കെയെ 200 കടത്തിയത്. മറുപടി ബാറ്റിംഗിൽ പ്രഭ്സിമ്രൻ സിംഗ്(24 പന്തിൽ 42), ലിയാം ലിവിംഗ്സ്റ്റൺ(24 പന്തിൽ 40) എന്നിവർ കിംഗ്സിനെ മികച്ച തുടക്കം നൽകി.
വിക്കറ്റുകൾ തുടർച്ചയായി നഷ്ടമായെങ്കിലും സാം കറൻ(29), ജിതേഷ് ശർമ(10 പന്തിൽ 21) എന്നിവർ ടീം സ്കോർ ഉയർത്തിക്കൊണ്ടിരുന്നു. മതീഷ പതിരന മികച്ച ലൈനിലുള്ള പന്തുകളുമായി അവസാന ഓവറുകളിൽ നിറഞ്ഞെങ്കിലും ആറ് പന്തിൽ 13 റൺസെന്ന വിജയസമവാക്യം മികച്ച റണ്ണിംഗിലൂടെ കിംഗ്സ് മറികടക്കുകയായിരുന്നു. സിഎസ്കെയ്ക്കായി തുഷാർ ദേശ്പാണ്ഡെ മൂന്നും ജഡേജ രണ്ടും വിക്കറ്റുകൾ നേടി.
നേരത്തെ, 52 പന്തിൽ 16 ഫോറുകൾ പായിച്ച് 92* റൺസ് നേടിയ കോൺവെ ആണ് ആതിഥേയരുടെ ബാറ്റിംഗ് നയിച്ചത്. 37 റൺസ് നേടിയ ഋതുരാജ് ഗെയ്ക്വാദ് ആണ് ടീമിന്റെ രണ്ടാമത്തെ മികച്ച സ്കോറിനുടമ. കിംഗ്സിനായി കറൻ, റാസ, അർഷ്ദീപ് സിംഗ്, രാഹുൽ ചാഹർ എന്നിവർ ഓരോ വിക്കറ്റുകൾ വീതം സ്വന്തമാക്കി.
ജയത്തോടെ 10 പോയിന്റുമായി ലീഗിൽ അഞ്ചാം സ്ഥാനത്താണ് കിംഗ്സ്. സമാന പോയിന്റുള്ളി സിഎസ്കെ മികച്ച റൺനിരക്കിന്റെ അടിസ്ഥാനത്തിൽ നാലാം സ്ഥാനത്ത് തുടരുന്നു.