കുമളി: അരിക്കൊമ്പന്റെ ദേഹത്ത് ആഴത്തിലുള്ള മുറിവുണ്ടെന്ന് ഡോ. അരുൺ സക്കറിയ. നിലവിൽ ആരോഗ്യനില തൃപ്തികരമാണ്. തുറന്നു വിടുന്നതിനു മുമ്പ് ചികിത്സ നൽകി. ഇനിയും ചികിത്സ തുടരുമെന്നും അരുൺ സക്കറിയ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. പെരിയാറിൽ ജനവാസ കേന്ദ്രത്തിൽ നിന്ന് 25 കിലോമീറ്റർ അകലെയാണ് ആനയുള്ളത്. ആനയെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.