+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗു​ജ​റാ​ത്ത് ഒ​ന്നാ​മ​ത്

കോ​ൽ​ക്ക​ത്ത: ഐ​പി​എ​ൽ ട്വ​ന്‍റി20 ക്രി​ക്ക​റ്റി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രെ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നു ജ​യം. ഏ​ഴ് വി​ക്ക​റ്റി​നാ​യി​രു​ന്നു ഗു​ജ​റാ​ത്തി​ന്‍റെ ജ​യം. ഇ​തോ​ടെ പോ​യി
ഗു​ജ​റാ​ത്ത് ഒ​ന്നാ​മ​ത്
കോ​ൽ​ക്ക​ത്ത: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രെ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നു ജ​യം. ഏ​ഴ് വി​ക്ക​റ്റി​നാ​യി​രു​ന്നു ഗു​ജ​റാ​ത്തി​ന്‍റെ ജ​യം. ഇ​തോ​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ 12 പോയിന്‍റുമായി ഗു​ജ​റാ​ത്ത് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. സ്കോ​ർ: കോ​ൽ​ക്ക​ത്ത 179-7 (20), ഗു​ജ​റാ​ത്ത് 180-3 (17.5).

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത കോ​ൽ​ക്ക​ത്ത​യ്ക്കാ​യി ഓ​പ്പ​ണ​ർ റ​ഹ്മ​നു​ള്ള ഗു​ർ​ബാ​സ് ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. 39 പ​ന്തി​ൽ​നി​ന്നും ഏ​ഴ് സി​ക്സും അ​ഞ്ച് ഫോ​റും ഉ​ൾ​പ്പെ​ടെ 81 റ​ണ്‍​സാ​ണ് ഗു​ർ​ബാ​സി​ന്‍റെ ബാ​റ്റി​ൽ​നി​ന്നും പി​റ​ന്ന​ത്. ആ​ന്ദ്രെ റ​സ​ൽ 19 പ​ന്തി​ൽ 34 റ​ണ്‍​സും നേ​ടി. എ​ൻ. ജ​ഗ​ദീ​ശ​ൻ (19), വെ​ങ്ക​ടേ​ഷ് അ​യ്യ​ർ (11), റി​ങ്കു സിം​ഗ് (19) എ​ന്നി​വ​രു​ടെയും പ്ര​ക​ട​ന​ത്തി​ലൂ​ടെ​യാ​ണ് കോ​ൽ​ക്ക​ത്ത 179ൽ ​എ​ത്തി​യ​ത്.

ഗു​ജ​റാ​ത്തി​നാ​യി മു​ഹ​മ്മ​ദ് ഷ​മി നാ​ല് ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. ജോ​ഷ്വാ ലി​റ്റി​ലും നൂ​ർ അ​ഹ​മ്മ​ദും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും നേ​ടി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഗു​ജ​റാ​ത്തി​ന് ഓ​പ്പ​ണ​ർ ശു​ഭ്മാ​ൻ ഗി​ൽ ത​ക​ർ​പ്പ​ൻ തു​ട​ക്ക​മാ​ണ് ഒ​രു​ക്കി​യ​ത്. 35 പ​ന്തി​ൽ 49 റ​ണ്‍​സാ​ണ് ഗി​ല്ലി​ന്‍റെ സ​ന്പാ​ദ്യം. നാ​യ​ക​ൻ ഹാ​ർ​ദി​ക് പാ​ണ്ഡ്യ 26 റ​ണ്‍​സും വൃ​ദ്ധി​മാ​ൻ സാ​ഹ പ​ത്ത് റ​ണ്‍​സു​മെ​ടു​ത്ത് പു​റ​ത്താ​യി.

പു​റ​ത്താ​കാ​തെ വി​ജ​യ് ശ​ങ്ക​റും ഡേ​വി​ഡ് മി​ല്ല​റും ചേ​ർ​ന്ന് ഗു​ജ​റാ​ത്തി​ന് ജ​യ​മൊ​രു​ക്കു​ക​യാ​യി​രു​ന്നു. 24 പ​ന്തി​ൽ 51 റ​ണ്‍​സു​മാ​യി വി​ജ​യ് ശ​ങ്ക​ർ തി​ള​ങ്ങി​യ​പ്പോ​ൾ 18 പ​ന്തി​ൽ 32 റ​ണ്‍​സാ​യി​രു​ന്നു മി​ല്ല​റു​ടെ സ​ന്പാ​ദ്യം.
More in Latest News :