ന്യൂഡൽഹി: എഎൻഐയുടെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു. ട്വിറ്റർ പ്രവർത്തിപ്പിക്കാനുള്ള കുറഞ്ഞ പ്രായ പരിധിയെന്ന മാനദണ്ഡം പാലിക്കാത്തതിന് പിന്നാലെയാണ് നടപടി. ‘ഈ അക്കൗണ്ട് നിലവിലില്ല’ എന്ന സന്ദേശമാണ് എഎൻഐയുടെ ട്വിറ്റർ അക്കൗണ്ട് തുറക്കുമ്പോൾ കാണുന്നത്.
എഎൻഐ എഡിറ്റർ സ്മിത പ്രകാശാണ് തന്റെ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. 7.6 മില്യൺ ഫോളോവേഴ്സുള്ള ഇന്ത്യയുടെ ഏറ്റവും വലിയ ന്യൂസ് ഏജൻസിയുടെ ട്വിറ്റർ അക്കൗണ്ട് നീക്കം ചെയ്തിരിക്കുന്നുവെന്ന് സ്മിത അറിയിച്ചു.

So those who follow @ANI bad news, @Twitter has locked out India’s largest news agency which has 7.6 million followers and sent this mail - under 13 years of age! Our gold tick was taken away, substituted with blue tick and now locked out. @elonmusk pic.twitter.com/sm8e765zr4
— Smita Prakash (@smitaprakash) April 29, 2023