+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ഹു​ലി​നെ​തി​രാ​യ അ​പ​കീ​ർ​ത്തി​ക്കേ​സ്; വാ​ദം തു​ട​രും, കേ​സ് ചൊ​വ്വാ​ഴ്ച​ത്തേ​യ്ക്ക് മാ​റ്റി

ഗാ​ന്ധി​ന​ഗ​ർ: മോ​ദി പ​രാ​മ​ര്‍​ശ​ത്തി​ലെ അ​പ​കീ​ർ​ത്തി​ക്കേ​സി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​പ്പീ​ലി​ൽ വാ​ദം തു​ട​രും. ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ഇ​ന്ന​ത്തെ വാ​ദം അ​വ​സാ​നി​ച്ചു.
രാ​ഹു​ലി​നെ​തി​രാ​യ അ​പ​കീ​ർ​ത്തി​ക്കേ​സ്; വാ​ദം തു​ട​രും, കേ​സ് ചൊ​വ്വാ​ഴ്ച​ത്തേ​യ്ക്ക് മാ​റ്റി
ഗാ​ന്ധി​ന​ഗ​ർ: മോ​ദി പ​രാ​മ​ര്‍​ശ​ത്തി​ലെ അ​പ​കീ​ർ​ത്തി​ക്കേ​സി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​പ്പീ​ലി​ൽ വാ​ദം തു​ട​രും. ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ഇ​ന്ന​ത്തെ വാ​ദം അ​വ​സാ​നി​ച്ചു. മേ​യ് ര​ണ്ടി​നു വീ​ണ്ടും കേ​സ് പ​രി​ഗ​ണി​ക്കും.

മോ​ദി പ​രാ​മ​ര്‍​ശ​ത്തി​ലെ അ​പ​കീ​ർ​ത്തി​ക്കേ​സി​ല്‍ സൂ​റ​ത്ത് സെ​ഷ​ന്‍​സ് കോ​ട​തി ഉ​ത്ത​ര​വി​നെ ചോ​ദ്യം ചെ​യ്താ​ണ് രാ​ഹു​ല്‍ ഗാ​ന്ധി ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

അ​പ്പീ​ലി​ൽ മ​റു​പ​ടി സ​മ​ർ​പ്പി​ക്കാ​ൻ പൂ​ർ​ണേ​ഷ് മോ​ദി​ക്ക് കോ​ട​തി സ​മ​യം ന​ൽ​കി. കേ​സ് ചൊ​വ്വാ​ഴ്ച ത​ന്നെ തീ​ർ​പ്പാ​ക്കാം എ​ന്നും കോ​ട​തി പ​റ​ഞ്ഞു.

മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ മ​നു അ​ഭി​ഷേ​ക് സിം​ഗ്‌​വി​യാ​ണ് രാ​ഹു​ലി​നാ​യി ഹാ​ജ​രാ​യ​ത്. രാ​ഹു​ലി​ന് എ​തി​രാ​യ കേ​സ് ഗു​രു​ത​ര സ്വ​ഭാ​വ​മു​ള്ള​ത​ല്ലെ​ന്ന് സിം​ഗ്‌​വി വാ​ദി​ച്ചി​രു​ന്നു. എ​വി​ഡ​ൻ​സ് ആ​ക്ട് പ്ര​കാ​രം നി​ല​നി​ൽ​ക്കു​ന്ന തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. കേ​സ് നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കു​ന്ന​ത​ല്ല. രാ​ഹു​ലി​ന് ഉ​ണ്ടാ​വു​ന്ന ന​ഷ്ടം ഏ​റെ വ​ലു​താ​ണ്. ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത എം​പി​യെ ജ​ന​ങ്ങ​ളെ സേ​വി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും സിം​ഗ്‌​വി വാ​ദി​ച്ചു.

രാ​ഹു​ൽ സ്ഥാ​നം മ​റ​ന്നു​കൂ​ടാ എ​ന്ന് കോ​ട​തി പ​രാ​മ​ർ​ശി​ച്ചു. പ​രാ​മ​ർ​ശ​ങ്ങ​ളും പ്ര​സ്താ​വ​ന​ക​ളും ന​ട​ത്തു​മ്പോ​ൾ അ​ത് ഓ​ർ​ക്ക​ണ​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.
More in Latest News :