+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദൗ​ത്യം ദു​ഷ്‌​ക​ര​മാ​ക്കി കാ​ലാ​വ​സ്ഥ; ഒ​ടു​വി​ല്‍ അ​രി​ക്കൊ​മ്പ​ന്‍ വ​രു​തി​യി​ല്‍

ഇ​ടു​ക്കി: ചി​ന്ന​ക്ക​നാ​ല്‍ ശാ​ന്ത​ന്‍​പാ​റ നി​വാ​സി​ക​ളു​ടെ പേ​ടി സ്വ​പ്‌​ന​മാ​യി​രു​ന്ന അ​രി​ക്കൊ​മ്പ​ന്‍ ഒ​ടു​വില്‍ വ​നം വ​കു​പ്പി​ന്‍റെ ലോ​റി​യി​ല്‍. അ​ഞ്ച് മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ട ശ്ര​മ​ത്തി
ദൗ​ത്യം ദു​ഷ്‌​ക​ര​മാ​ക്കി കാ​ലാ​വ​സ്ഥ; ഒ​ടു​വി​ല്‍ അ​രി​ക്കൊ​മ്പ​ന്‍ വ​രു​തി​യി​ല്‍
ഇ​ടു​ക്കി: ചി​ന്ന​ക്ക​നാ​ല്‍ ശാ​ന്ത​ന്‍​പാ​റ നി​വാ​സി​ക​ളു​ടെ പേ​ടി സ്വ​പ്‌​ന​മാ​യി​രു​ന്ന അ​രി​ക്കൊ​മ്പ​ന്‍ ഒ​ടു​വില്‍ വ​നം വ​കു​പ്പി​ന്‍റെ ലോ​റി​യി​ല്‍. അ​ഞ്ച് മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ട ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ദൗ​ത്യം വി​ജ​യി​ച്ച​ത്.

നാ​ല് കു​ങ്കി​യാ​ന​ക​ളെ​യും ഏ​ഴ് മ​യ​ക്കു​വെ​ടി​ക​ളെ​യും പ്ര​തി​രോ​ധി​ച്ച അ​രി​ക്കൊ​മ്പ​ന്‍ ഏ​റ്റ​വും ഒ​ടു​വി​ലാ​ണ് വ​രു​തി​യി​ലാ​യ​ത്. ഇ​തി​നി​ട​യി​ല്‍ അ​രി​ക്കൊ​മ്പ​ന്‍ ദൗ​ത്യ​ത്തി​ന് വെ​ല്ലു​വി​ളി​യാ​യി പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യു​മെ​ത്തി.

മ​യ​ക്കു​വെ​ടി വ​ച്ച ആ​ന​യെ കു​ങ്കി​യാ​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ലോ​റി​യി​ലേ​ക്ക് ക​യ​റ്റാ​ന്‍ തു​ട​ങ്ങു​ന്ന​തി​നി​ടെ ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് കോ​ട​മ​ഞ്ഞി​റ​ങ്ങി​യ​തും ദൗ​ത്യ​ത്തെ ദു​ഷ്‌​ക​ര​മാ​ക്കി. സൂ​ര്യാ​സ്ത​മ​യ​ത്തി​ന് മു​ന്പ് ആ​ന​യെ ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് വ​നം​വ​കു​പ്പ് ന​ട​ത്തിയ​ത്.

നി​ല​വി​ല്‍ ആ​ന ആം​ബു​ല​ന്‍​സി​ലാ​ണ്. റേ​ഡി​യോ കോ​ള​ര്‍ ഘ​ടി​പ്പി​ക്കു​ക എ​ന്ന​താ​ണ് ഇ​നി​യുള്ള ദൗ​ത്യം. അ​രി​ക്കൊ​മ്പ​ന്‍ എ​വി​ടേ​യ്‌​ക്കെ​ന്ന കാ​ര്യം ഇ​പ്പോ​ഴും അ​ധി​കൃ​ത​ര്‍ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.
More in Latest News :