+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​രി​കൊ​മ്പ​നെ പൂ​ട്ടി ദൗ​ത്യ​സം​ഘം; കാ​ലു​ക​ളി​ല്‍ വ​ടം കെ​ട്ടി; ക​ണ്ണു​ക​ള്‍ മ​റ​ച്ചു

ഇ​ടു​ക്കി: അ​രി​ക്കൊ​മ്പ​ന്‍ ദൗ​ത്യം നി​ര്‍​ണാ​യ​ക​ഘ​ട്ട​ത്തി​ല്‍. കൊ​മ്പ​ന്‍റെ നാ​ല് കാ​ലു​ക​ളി​ലും വ​ടം​കെ​ട്ടി. ആ​ന​യു​ടെ ക​ണ്ണു​ക​ള്‍ ക​റു​ത്ത തു​ണി​കൊ​ണ്ട് മ​റ​ച്ചു. ഇ​വി​ടെ​വ​ച്ച് ത​ന്നെ റേ​ഡി​യ
അ​രി​കൊ​മ്പ​നെ പൂ​ട്ടി ദൗ​ത്യ​സം​ഘം; കാ​ലു​ക​ളി​ല്‍ വ​ടം കെ​ട്ടി; ക​ണ്ണു​ക​ള്‍ മ​റ​ച്ചു
ഇ​ടു​ക്കി: അ​രി​ക്കൊ​മ്പ​ന്‍ ദൗ​ത്യം നി​ര്‍​ണാ​യ​ക​ഘ​ട്ട​ത്തി​ല്‍. കൊ​മ്പ​ന്‍റെ നാ​ല് കാ​ലു​ക​ളി​ലും വ​ടം​കെ​ട്ടി. ആ​ന​യു​ടെ ക​ണ്ണു​ക​ള്‍ ക​റു​ത്ത തു​ണി​കൊ​ണ്ട് മ​റ​ച്ചു. ഇ​വി​ടെ​വ​ച്ച് ത​ന്നെ റേ​ഡി​യോ കോ​ള​ര്‍ ധ​രി​പ്പി​ക്കും.

ര​ണ്ട് വ​ശ​ങ്ങ​ളി​ലും കു​ങ്കി ആ​ന​ക​ളെ നി​ര്‍​ത്തി​യ​ശേ​ഷം വ​നം​വ​കു​പ്പ് സം​ഘ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൊ​മ്പ​ന്‍റെ പു​റ​ത്തു​ക​യ​റി റേ​ഡി​യോ കോ​ള​ര്‍ ധ​രി​പ്പി​ക്കും. തു​മ്പി​കൈ​കൊ​ണ്ട് ആ​ന നീ​ക്കാ​ന്‍ ശ്ര​മി​ച്ചാ​ലും സാ​ധി​ക്കാ​ത്ത വി​ധ​ത്തി​ല്‍ വേ​ണം കോ​ള​ര്‍ ശ​രീ​ര​ത്ത് ഘ​ടി​പ്പി​ക്കാ​ന്‍.

ഇ​തി​ന് പി​ന്നാ​ലെ കു​ങ്കി ആ​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ആ​ന​യെ ലോ​റി​യി​ല്‍ ക​യ​റ്റും. സൂര്യാസ്തമയത്തിന് മുന്പ് ആ​ന​യെ ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് വ​നം​വ​കു​പ്പ് ന​ട​ത്തു​ന്ന​ത്.
More in Latest News :