ഇടുക്കി: അരിക്കൊമ്പന് ദൗത്യം പുരോഗമിക്കുന്നു. മയക്കുവെടിയേറ്റ കൊമ്പന് മയങ്ങിയതോടെ കുങ്കിയാനകളെ ആനയുടെ അടുത്തേയ്ക്ക് കൊണ്ടുപോയി.
ആന നില്‍ക്കുന്നതിന് പിന്നിലൂടെയാണ് നാല് കുങ്കികളുമായി ദൗത്യസംഘം നീങ്ങുന്നത്. വിക്രം, സൂര്യന്, കോന്നി സുരേന്ദ്രന്, കുഞ്ചു എന്നീ കുങ്കിയാനകളാണ് സംഘത്തിലുള്ളത്. ഇവര്‍ കൊമ്പനെ തള്ളി വാഹനത്തിന് സമീപം എത്തിക്കും.
11.55 ഓടെ സിമന്റുപാലത്തുവച്ചാണ് ആനയെ മയക്കുവെടിവച്ചത്. 12.40ന് ബൂസ്റ്റര്‍ ഡോസ് നല്കി.
ആനയെ ഇവിടെനിന്ന് മാറ്റാനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കുകയാണ്. വഴി തെളിക്കാന്‍ ജെസിബി അടക്കമുള്ള സംവിധാനങ്ങള്‍ ഇവിടെ എത്തിച്ചിട്ടുണ്ട്.
അരിക്കൊമ്പനെ കൊണ്ടുപോകാനുള്ള ലോറിയും ബേസ് ക്യാമ്പില്‍നിന്ന് ഇവിടെ എത്തിച്ചു.