+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധി ജന്തർമന്തറിൽ

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) തലവനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ സമരം തുടരുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ശനിയാഴ്ച ര
ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധി ജന്തർമന്തറിൽ
ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) തലവനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ സമരം തുടരുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.

ശനിയാഴ്ച രാവിലെ ഡൽഹി ജന്തർമന്തറിലെ സമരവേദിയിലാണ് പ്രിയങ്ക എത്തിയത്. ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി.

ബ്രിജ് ഭൂഷണിനെതിരേ ഡൽഹി പോലീസ് കഴിഞ്ഞ ദിവസം രണ്ട് കേസുകൾ ഫയൽ ചെയ്തിരുന്നു. രാജ്യത്തെ പ്രമുഖ ഗുസ്തി താരങ്ങൾ ലൈംഗികാരോപണം ഉന്നയിച്ചതിനെ തുടർന്നായിരുന്നു നടപടി.

സുപ്രീംകോടതി നോട്ടീസ് നൽകിയതിനു പിന്നാലെയായിരുന്നു ഡൽഹി പോലീസിന്‍റെ നടപടി.
More in Latest News :