+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: ന​രേ​ന്ദ്ര​മോ​ദി ഇ​ന്ന് ക​ര്‍​ണാ​ട​ക​യി​ല്‍

ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കര്‍ണാടകയിലെത്തും.പൊതുയോഗങ്ങളെയും റാലികളെയും അഭിസംബോധന ചെയ്യുന്ന അദ്ദേഹം
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: ന​രേ​ന്ദ്ര​മോ​ദി ഇ​ന്ന് ക​ര്‍​ണാ​ട​ക​യി​ല്‍
ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കര്‍ണാടകയിലെത്തും.

പൊതുയോഗങ്ങളെയും റാലികളെയും അഭിസംബോധന ചെയ്യുന്ന അദ്ദേഹം റോഡ് ഷോ ഉള്‍പ്പെടെ 22 പരിപാടികളില്‍ പങ്കെടുക്കും. ഈ വര്‍ഷം ഫെബ്രുവരിക്ക് ശേഷം, പ്രധാനമന്ത്രി മോദിയുടെ ഒമ്പതാമത്തെ കര്‍ണാടക സന്ദര്‍ശനമാണിത്.

രാവിലെ 10.20 ന് കര്‍ണാടകയിലെ ബിദാര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന അദ്ദേഹം 11ന് ഹുംനാബാദിലെ പൊതുജനങ്ങളെ അഭിസംബോധന ചെയ്യും. ശേഷം ഒന്നോടെ വിജയപുരയിലെ യോഗത്തിലും പങ്കെടുക്കും.

ഉച്ചകഴിഞ്ഞ് 2.45ന് ബെലഗാവിയിലെ കുടച്ചിയിലും അദ്ദേഹം പ്രസംഗിക്കും. വൈകുന്നേരം ബംഗളൂരു നോര്‍ത്തില്‍ റോഡ് ഷോ നടത്തും.

ഞായറാഴ്ച കോലാറിലും രാമനഗര ജില്ലയിലെ ചന്നപട്ടണയിലും ഹാസന്‍ ജില്ലയിലെ ബേലൂരിലും അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും. മൈസൂരുവില്‍ റോഡ് ഷോയും നടത്തും.

അതേസമയംപ്രിയങ്ക ഗാന്ധിയും ഇന്ന് കര്‍ണാടകയില്‍ പ്രചാരണത്തിനെത്തും. മേയ് 10നാണ് കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ്. 13നാണ് ഫലം.
More in Latest News :