ഇടുക്കി: അരിക്കൊമ്പനെ സിമന്റ് പാലത്തിന് സമീപം കണ്ടെത്തിയതായി വനംവകുപ്പ്. ആന നിരീക്ഷണത്തിലാണെന്ന് ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘം അറിയിച്ചു.
വെള്ളിയാഴ്ച രാത്രിയോടെ അരിക്കൊമ്പന് ആനയിറങ്കല്‍ ഡാം കടന്ന് സിമന്റ് പാലം മേഖലയിലേയ്ക്ക് വന്നെന്നാണ് നിഗമനം. സിമന്റുപാലം സിങ്കുകണ്ടം പ്രദേശത്താണ് ആന നിലവില്‍ നിലയുറപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. കുങ്കിയാനകളെ രാവിലെ മറയൂര്‍കുടിയിലെ ക്യാമ്പില്‍നിന്നിറക്കിയിരുന്നു.
ആനയെ കണ്ടെത്താന്‍ സാധിക്കാഞ്ഞതിനാലാണ് ദൗത്യം വെള്ളിയാഴ്ച നിര്‍ത്തിവച്ചത്. അരിക്കൊമ്പന് പകരം ദൗത്യസംഘം കഴിഞ്ഞ ദിവസം കണ്ടത് ചക്കക്കൊമ്പനെയായിരുന്നു.
.