ഇടുക്കി: അരിക്കൊമ്പന് ദൗത്യം ഇന്നും തുടരും. ആന ശങ്കരപാണ്ഡ്യമെട്ടില്‍ നിന്ന് താഴേക്ക് ഇറങ്ങിയതായാണ് സംശയം.
രാവിലെ എട്ടോടെ ദൗത്യം ആരംഭിക്കും. അതിന് മുന്നോടിയായി ട്രാക്കിംഗ് ടീം പുലര്‍ച്ചെ മുതല്‍ അരിക്കൊമ്പനെ നിരീക്ഷിക്കും. ചിന്നക്കനാലില്‍ ചക്കക്കൊമ്പനുമായി ഏറ്റുമുട്ടിയതിന് ശേഷം അരിക്കൊമ്പന് മലകയറിയെന്നാണ് വനംവകുപ്പിന്റെ നിഗമനം.
ശങ്കരപാണ്ഡ്യമെട്ടില്‍ നിന്ന് അരിക്കൊമ്പനെ ആനയിറങ്കലിലേക്ക് എത്തിച്ചാല്‍ മാത്രമെ മയക്കുവെടി വയ്ക്കാനാകു.
അതേസമയം, ആനയെ കണ്ടെത്താന്‍ സാധിക്കാഞ്ഞതിനാല്‍ വെള്ളിയാഴ്ചത്തെ ദൗത്യം നിര്‍ത്തിവച്ചിരുന്നു. അരിക്കൊമ്പന് പകരം ദൗത്യ സംഘം കണ്ടത് ചക്കക്കൊമ്പനെയായിരുന്നു.