ഗുരുഗ്രാം: ഗുരുഗ്രാമിൽ ടോൾപ്ലാസ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കോൺഗ്രസ് എംഎൽഎയുടെ ഗൺമാനെതിരെ കേസ്. ഗുരുഗ്രാം-ഫരീദാബാദ് റോഡിലെ ബന്ധവാരി ടോൾ പ്ലാസയിലെ ജീവക്കാരനാണ് മർദനമേറ്റത്.
ടോൾ പ്ലാസ മാനേജ്മെന്റിന്റെ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്തു. എംഎൽഎയുടെ കാറിൽ ഗൺമാൻ ഉൾപ്പടെ കുറച്ചാളുകൾ ഇവിടെയെത്തിയിരുന്നു. തുടർന്ന് ഇവർ ടോൾ പ്ലാസയിലെ ജീവനക്കാരുമായി വാക്കുതർക്കമുണ്ടായി.
ഇതിനിടെഗൺമാൻ ഒരു ജീവനക്കാരനെ മർദിച്ച് ബലമായി കാറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു.
അതേസമയം, ടോൾ ബൂത്ത് ജീവനക്കാരൻ ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നെന്നും ടോൾ പ്ലാസയിലെത്തിയ തന്നോട് മോശമായി പെരുമാറിയെന്നും എംഎൽഎയുടെ ഗൺമാൻ കോൺസ്റ്റബിൾ വീരേന്ദ്ര ആരോപിച്ചു.
തന്നെ അപമാനിക്കാനുള്ള ബിജെപിയുടെ ശ്രമമാണിതെന്ന് എംഎൽഎ നീരജ് ചോപ്ര ആരോപിച്ചു.