+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​എ​സ് കമ്പനിയുടെ എ​ണ്ണ​ക്ക​പ്പ​ൽ ത​ട​ഞ്ഞ് ഇ​റാ​ൻ; കു​ടു​ങ്ങി​യ​വ​രി​ൽ 24 ഇ​ന്ത്യ​ക്കാ​ർ

ടെ​ഹ്റാ​ൻ: അ​മേ​രി​ക്ക​ൻ ക​മ്പ​നി​ക്ക് വേ​ണ്ടി ചാ​ർ​ട്ട​ർ ചെ​യ്ത എ​ണ്ണ​ക്ക​പ്പ​ൽ ത‌​ട​ഞ്ഞ് ഇ​റാ​ൻ. ത​ട​ഞ്ഞു​വ​ച്ച ക​പ്പ​ലി​ൽ 24 ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ൾ ഉ​ണ്ടെ​ന്ന് സ​ർ​വീ​സ് ഓ​പ്പ​റേ​റ്റ​റാ​യ അ​ഡ്വാ
യു​എ​സ് കമ്പനിയുടെ എ​ണ്ണ​ക്ക​പ്പ​ൽ ത​ട​ഞ്ഞ് ഇ​റാ​ൻ; കു​ടു​ങ്ങി​യ​വ​രി​ൽ 24 ഇ​ന്ത്യ​ക്കാ​ർ
ടെ​ഹ്റാ​ൻ: അ​മേ​രി​ക്ക​ൻ ക​മ്പ​നി​ക്ക് വേ​ണ്ടി ചാ​ർ​ട്ട​ർ ചെ​യ്ത എ​ണ്ണ​ക്ക​പ്പ​ൽ ത‌​ട​ഞ്ഞ് ഇ​റാ​ൻ. ത​ട​ഞ്ഞു​വ​ച്ച ക​പ്പ​ലി​ൽ 24 ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ൾ ഉ​ണ്ടെ​ന്ന് സ​ർ​വീ​സ് ഓ​പ്പ​റേ​റ്റ​റാ​യ അ​ഡ്വാ​ന്‍റേ​ജ് ടാ​ങ്കേ​ഴ്സ് അ​റി​യി​ച്ചു.

യു​എ​സ് ക​മ്പ​നി​യാ​യ ഷെ​വ്‌​റോ​ൺ കോ​ർ​പ്പി​ന് വേ​ണ്ടി സ​ർ​വീ​സ് ന​ട​ത്തു​ന്ന അ​ഡ്വാ​ന്‍റേ​ജ് സ്വീ​റ്റ് എ​ന്ന ക​പ്പ​ൽ ഒ​മാ​ൻ തീ​ര​ത്തി​ന് സ​മീ​പം വ്യാ​ഴാ​ഴ്ച‌‌​യാ​ണ് ത​ട​ഞ്ഞ​ത്. മാ​ർ​ഷ​ൽ ഐ​ല​ൻ​ഡ്സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ടാ​ങ്ക​ർ ക​പ്പ​ലാ​ണി​ത്.

ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​ർ സു​ര​ക്ഷി​ത​രാ​ണെ​ന്നും സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ക​യാ​ണെ​ന്നും ക​മ്പ​നി വ്യ​ക്ത​മാ​ക്കി. ഒ​രു ഇ​റാ​നി​യ​ൻ ക​പ്പ​ലു​മാ​യി കൂ​ട്ടി​യി​ടി​ച്ച​തി​നാ​ലാ​ണ് ടാ​ങ്ക​ർ പി​ടി​ച്ചു​വ​ച്ച​തെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു,

‌യു​എ​സ് - ഇ​റാ​ൻ ശീ​ത​സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ത്ത​ര​ത്തി​ൽ ക​പ്പ​ലു​ക​ൾ ത​ട​യു​ന്ന​ത് പ​തി​വാ​ണ്. ഇ​റാ​നി​യ​ൻ റ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡു​ക​ൾ​ക്കെ​തി​രെ യു​എ​സ് കൂ​ടു​ത​ൽ ഉ​പ​രോ​ധ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നാ​ലാ​ണ് പു​തി​യ നീ​ക്ക​മെ​ന്ന് വി​ദ​ഗ്ധ​ർ അ​റി​യി​ച്ചു.
More in Latest News :