തിരുവനന്തപുരം: ലൈംഗികാതിക്രമം നേരിട്ട വനിതാ ഗുസ്തി താരങ്ങളുടെ പ്രതികരണം അച്ചടക്കമില്ലായ്മയാണെന്ന ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷയുടെ പരാമർശം ഖേദകരമാണെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. ഇന്ത്യൻ സ്ത്രീത്വത്തിന്റെ അഭിമാനബോധത്തെ ഒരു കാലത്ത് ജ്വലിപ്പിച്ച ട്രാക്ക് റാണിയിൽ നിന്നും ഈയൊരു നിലപാടുണ്ടായത് സ്ത്രീസമൂഹത്തിന് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
ഇരകളാക്കപ്പെടുന്ന സ്ത്രീകൾ വേട്ടക്കാരുടെ തിട്ടൂരം പാലിച്ചു പ്രതികരിക്കണമെന്ന പെൺവേട്ടക്കാരുടെ ശാസനം സമാരാധ്യയായ താരത്തിലൂടെ പുറത്തുവരുന്നത് അവർ സ്വന്തം നിലയും വിലയും കളഞ്ഞുകുളിക്കുന്നതിന് തുല്യമാണ്. രാഷ്ട്രീയ യജമാനന്മാരുടെ ഉച്ചഭാഷിണിയായ പി.ടി ഉഷയെയല്ല രാജ്യം ആരാധിക്കുന്നതെന്ന തിരിച്ചറിവോടെ സ്വന്തം വാക്കുകൾ അവർ തിരുത്തണം.
ഇന്ത്യൻ ഭരണഘടന ഇത്തരം സന്ദർഭങ്ങളിൽ സ്ത്രീകൾക്ക് ഉറപ്പുനൽകുന്ന നീതി ഇരകളാക്കപ്പെട്ടവർക്ക് ഉറപ്പാക്കാൻ ജനപ്രതിനിധിയെന്ന പദവി കൂടി വഹിക്കുന്ന ഉഷയ്ക്ക് ഉത്തരവാദിത്തമുണ്ട്.