+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗു​സ്തി​താ​ര​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി നീ​ര​ജ് ചോ​പ്ര​യും

ന്യൂ​ഡ​ൽ​ഹി: ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റും ബി​ജെ​പി എം​പി​യു​മാ​യ ബ്രി​ജ് ഭൂ​ഷ​ണ്‍ സിം​ഗി​നെ​തി​രേ​യു​ള്ള ലൈം​ഗി​കാ​രോ​പ​ണ​ത്തി​ൽ ഗു​സ്തി​താ​ര​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഒ​ളി​മ്പ്യ​ൻ നീ​ര​ജ
ഗു​സ്തി​താ​ര​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി നീ​ര​ജ് ചോ​പ്ര​യും
ന്യൂ​ഡ​ൽ​ഹി: ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റും ബി​ജെ​പി എം​പി​യു​മാ​യ ബ്രി​ജ് ഭൂ​ഷ​ണ്‍ സിം​ഗി​നെ​തി​രേ​യു​ള്ള ലൈം​ഗി​കാ​രോ​പ​ണ​ത്തി​ൽ ഗു​സ്തി​താ​ര​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഒ​ളി​മ്പ്യ​ൻ നീ​ര​ജ് ചോ​പ്ര​യും. നീ​തി ഉ​റ​പ്പാ​ക്കാ​ൻ വേ​ഗ​ത്തി​ലു​ള്ള ന​ട​പ​ടി​വേ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

നീ​തി​ക്കാ​യി അ​ത്‌​ല​റ്റു​ക​ൾ​ക്ക് തെ​രു​വി​ൽ സ​മ​രം ചെ​യ്യേ​ണ്ടി​വ​രു​ന്നു. ഇ​ത് വേ​ദ​നി​പ്പി​ക്കു​ന്ന​താ​ണ്. പ​ക്ഷ​പാ​തി​ത്വ​മി​ല്ലാ​തെ അ​ധി​കൃ​ത​ർ ഇ​ട​പെ​ട​ണ​മെ​ന്നും നീ​ര​ജ് ചോ​പ്ര പ​റ​ഞ്ഞു.

നീ​തി ആ​വ​ശ്യ​പ്പെ​ട്ട് ന​മ്മു​ടെ കാ​യി​ക​താ​ര​ങ്ങ​ൾ തെ​രു​വി​ലി​റ​ങ്ങു​ന്ന​ത് കാ​ണേ​ണ്ടി​വ​രു​ന്ന​ത് വേ​ദ​നി​പ്പി​ക്കു​ന്നു. ന​മ്മു​ടെ രാ​ഷ്ട്ര​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കാ​നും ന​മു​ക്ക് അ​ഭി​മാ​നം കൊ​ള്ളാ​നും അ​വ​ർ ക​ഠി​ന​മാ​യി പ​രി​ശ്ര​മി​ച്ചു. ഒ​രു രാ​ഷ്ട്ര​മെ​ന്ന നി​ല​യി​ൽ, ഓ​രോ വ്യ​ക്തി​യു​ടെ​യും അ​ന്ത​സ് സം​ര​ക്ഷി​ക്കാ​ൻ നാം ​ബാ​ധ്യ​സ്ഥ​രാ​ണ്. ഒ​രി​ക്ക​ലും സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ് സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്- നീ​ര​ജ് ട്വീ​റ്റ് ചെ​യ്തു.

ടെ​ന്നീ​സ് താ​രം സാ​നി​യ മി​ർ​സ​യും മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ ക​പി​ൽ​ദേ​വും ഗു​സ്തി​താ​ര​ങ്ങ​ൾ​ക്ക് പി​ന്തു​ണ അ​റി​യി​ച്ചു.
More in Latest News :